Breaking News

Trending right now:
Description
 
Aug 19, 2013

സ്വര്‍ണ വില വീണ്ടും കൂടി; പവന്‌ 23,360 രൂപ

image
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും 320 രൂപ കൂടി പവന്‌ വില 23,360 രൂപയായി. ഗ്രാമിന്‌ 40 രൂപ വര്‍ധിച്ച്‌ 2920 രൂപയും. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ സ്വര്‍ണ വില ഉയരുന്നത്‌. ഇടയ്‌ക്ക്‌ 19,000 വരെ താഴ്‌ന്ന വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുതിച്ചുയരുകയാണ്‌. സ്വര്‍ണത്തിന്റെ തീരുവ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചും വില ഉയരാന്‍ കാരണമായി. എട്ടു ശതമാനത്തില്‍നിന്ന്‌ തീരുവ പത്തു ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. എട്ടു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ്‌ സ്വര്‍ണത്തിന്റെ തീരുവ വര്‍ധിപ്പിക്കുന്നത്‌.