Breaking News

Trending right now:
Description
 
Aug 19, 2013

ഏറ്റവും ഉയരംകുറഞ്ഞ വനിത ഏറ്റവും വലിയ പുസ്‌തകം പുറത്തിറക്കി

image ഏറ്റവും ഉയരം കുറഞ്ഞ വനിതയെന്നറിയപ്പെടുന്ന ജ്യോതി ആംഗെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്‌തകം പുറത്തിറക്കി. ജയിന്‍മുനി ശ്രീ തരുണ്‍ സാഗര്‍ എഴുതിയ പുസ്‌തകത്തിന്റെ ഏഴാം വാല്യമായ ഇതിനു 30ഃ24 അടി വിസ്‌തീര്‍ണമുണ്ട്‌. ഏറ്റവും ചെറിയ വനിതയായ തനിക്ക്‌ ഇത്തരത്തിലുള്ളൊരു വലിയ പുസ്‌തകം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ആംഗെ പറഞ്ഞു. 2,000 കിലോയാണു പുസ്‌തകത്തിന്റെ ഭാരം. ഏകദേശം 1,500 കിലോ ഇരുമ്പ്‌, 100 ലിറ്റര്‍ കളര്‍, 400 കിലോ ചണം എന്നിവ ഉപയോഗി ച്ചു നാലു ദിവസം കൊണ്ടാണു നാസിക്കില്‍നിന്ന്‌ അഹമ്മദാബാദില്‍ നിന്നുമുള്ള കലാകാരന്‍മാര്‍ പുസ്‌തകം നിര്‍മിച്ചത്‌. 25 x 17 വിസ്‌തീര്‍ണമുള്ള പുസ്‌തകത്തിന്റെ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡാണ്‌ 25 ഇഞ്ചില്‍ താഴെ മാത്രം ഉയരമുള്ള ജ്യോതി ആംഗെ തകര്‍ത്തത്‌.