Breaking News

Trending right now:
Description
 
Aug 18, 2013

കേരളത്തിന്റെ പുതുമയാര്‍ന്ന ദൃശ്യങ്ങള്‍ അടുത്തറിയാന്‍ വെബ്‌ സൈറ്റ്‌

image ലോകത്തിന്റെ ഏതുഭാഗത്തു നിന്നും കേരളത്തിന്റെ പുതുമയാര്‍ന്ന ദൃശ്യങ്ങളിലേക്കു മിഴിനട്ടിരിക്കാന്‍ ഇനി മൗസോ കീബോര്‍ഡോ ഒന്നും വേണ്ട, വെറും കരചലനങ്ങള്‍ മാത്രം മതി. ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ കരചലനങ്ങളിലൂടെ സ്‌ക്രീനിലെ ദൃശ്യങ്ങള്‍ മാറ്റാന്‍ സാധിക്കുന്ന http: // whenitrains.com എന്ന പുതിയ, ആംഗ്യനിയന്ത്രിത വെബ്‌ സൈറ്റിന്‌ കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ രൂപം നല്‍കി. കേരളത്തിലെ മണ്‍സൂണ്‍ ടൂറിസം പ്രചരണത്തിന്റെ ഭാഗമായിട്ടാണ്‌ കേരള ടൂറിസം ഇത്തരത്തിലൊരു വെബ്‌സൈറ്റ്‌ തുറന്നത്‌. കേരള ടൂറിസത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ ആരാധകര്‍ പകര്‍ത്തിയ ചിത്രങ്ങളാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ ഏജന്‍സിയായ സ്‌റ്റാര്‍ക്ക്‌ കമ്യൂണിക്കേഷന്‍സ്‌ ആണ്‌ വെബ്‌സൈറ്റ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഇന്റര്‍നെറ്റിലെ സാമൂഹ്യശൃംഖലകള്‍ ഈ വെബ്‌സൈറ്റിനെ വളരെപ്പെട്ടെന്നു തന്നെ സ്വീകരിച്ചുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെത്തിയ വെബ്‌സൈറ്റിന്റെ പ്രചരണാര്‍ഥം ഫെയ്‌സ്‌ ബുക്കില്‍ ചെയ്‌ത പോസ്‌റ്റിന്‌ ഇതിനോടകം എട്ടു ലക്ഷത്തോളം വായനക്കാരെ ലഭിച്ചു. 13000 ലൈക്കുകളും 300ല്‍ അധികം ട്വീറ്റുകളും ഈ സൈറ്റിന്റെ ഫെയ്‌സ്‌ ബുക്ക്‌ പേജിനു ലഭിച്ചു. ഇന്ത്യയിലും വിദേശത്തും ലക്ഷ്യസ്ഥാനങ്ങളെപ്പറ്റി പ്രചരണം നടത്താന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ കേരള ടൂറിസം ഏറെ മുന്നിലാണ്‌.