Breaking News

Trending right now:
Description
 
Oct 14, 2012

ഗള്‍ഫിലെ സ്വാധീനമുള്ള ഇന്ത്യാക്കാരില്‍ യൂസഫലി ഒന്നാമന്‍

image അബുദാബി: ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യാക്കാരില്‍ ഒന്നാമനായി എം.കെ.ഗ്രൂപ്പിന്റെ സാരഥിയായ എം.എ.യൂസഫലിയെ തിരഞ്ഞെടുത്തു. അറേബ്യന്‍ ബിസിനസ്‌ മാഗസിന്‍ ഇതുസംബന്ധിച്ച്‌ സര്‍വേ നടത്തിയിരുന്നു. ഗള്‍ഫിലെ ബിസിനസ്‌ മേഖലയിലും സാമൂഹിക രംഗത്തും സ്വാധീനം ചെലുത്തുന്ന 100 പേരുടെ പട്ടിക മാഗസിന്‍ പ്രസിദ്ധീകരിച്ചപ്പോഴാണ്‌ യൂസഫലി ഒന്നാം സ്ഥാനത്തുവരുന്നത്‌. മുമ്പ്‌ നടത്തിയ സര്‍വേയിലും ഒന്നാം സ്ഥാനത്തായിരുന്നു. യുഎഇയുടെ സക്കാത്ത്‌ ഫണ്ടില്‍ ഡയറക്ടര്‍ബോര്‍ഡ്‌ അംഗമാണ്‌ യൂസഫലി. ഇവിടെനിന്നുള്ള നിക്ഷേപം ഇന്ത്യയില്‍ എത്തിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. ടീ കോമിന്റെ കൊച്ചിയിലെ സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി, യൂസഫലിയുടെ നേതൃത്വത്തിലുള്ള മറ്റു നിക്ഷേപങ്ങള്‍, എയര്‍കേരളയെക്കുറിച്ചുള്ള ആശയങ്ങള്‍ ഇവയൊക്കെയും ഇതില്‍പെടും. ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ ഗള്‍ഫിലേക്ക്‌ ഇറക്കുമതി ചെയ്യുന്നതിലും യൂസഫലിക്കു പ്രമുഖസ്ഥാനമുണ്ട്‌. ഗള്‍ഫിലെ സാമൂഹിക രംഗത്തും ജീവകാരുണ്യ രംഗത്തും നിര്‍ണായകമായ പങ്കുവഹിക്കുന്നു. തന്റെ സ്ഥാപനങ്ങളിലൂടെ 29 രാജ്യങ്ങളിലെ 29000 ആളുകള്‍ക്ക്‌ യൂസഫലി തൊഴില്‍ നല്‍കുന്നുണ്ട്‌. ഇതില്‍ 22000 പേര്‍ മലയാളികളാണ്‌. ഗള്‍ഫിലെ ആറ്‌ രാഷ്ട്രങ്ങളിലെയും ഭരണാധികാരികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തി, അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യാക്കാരന്‍ എന്നീ നിലകളിലെല്ലാം അറേബ്യന്‍ ബിസിനസ്‌ മാഗസിന്‍ യൂസഫലിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നു.