Breaking News

Trending right now:
Description
 
Aug 17, 2013

ഓഹരിവിപണിയില്‍ തകര്‍ച്ച: ഒരുദിവസംകൊണ്ട്‌ 2 ലക്ഷംകോടിയുടെ നഷ്ടം

image ഓഹരി വിപണി അടുത്തകാലത്തുണ്ടയ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടപ്പോള്‍ വെള്ളിയാഴ്‌ച ഒറ്റ ദിവസം നിക്ഷേപകര്‍ക്ക്‌ നഷ്ടപ്പെട്ടത്‌ രണ്ടു ലക്ഷം കോടി രൂപ. ഓഹരി വിപണിയുടെ ആകെ മൂല്യം 98,500 കോടി ഡോളറായി ചുരുങ്ങി. ഇതോടെ ട്രില്യണ്‍ ഡോളര്‍ ക്ലബിലെ അംഗമെന്ന അഭിമാനാര്‍ഹമായ നേട്ടവും ബിഎസ്‌ഇക്ക്‌ നഷ്ടമായി. നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ്‌ വിപണി നേരിട്ടത്‌. 769 പോയിന്റാണ്‌ ഒറ്റ ദിവസംകൊണ്ട്‌ തകര്‍ന്നത്‌. നിഫ്‌റ്റി 234 പോയിന്റ്‌ തകര്‍ന്നാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രൂപയുടെ മൂല്യം സര്‍വകാല റെക്കോഡായ 62 രൂപയിലേക്ക്‌ കൂപ്പുകുത്തി. ഇതേത്തുടര്‍ന്ന്‌ ധനകാര്യ മന്ത്രാലയം യോഗം ചേരുന്നുണ്ട്‌. പ്രധാനമന്ത്രിയുടെ ഓഫീസും യോഗത്തില്‍ പങ്കെടുക്കുമെന്നാണ്‌ സൂചന. തുടര്‍ച്ചയായി നടപടികള്‍ സ്വീകരിച്ചിട്ടും രൂപയുടെ മൂല്യശോഷണം പിടിച്ചു നിര്‍ത്താന്‍ കഴിയാത്തത്‌ സര്‍ക്കാരിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌.