Breaking News

Trending right now:
Description
 
Aug 16, 2013

രൂപ വില കുതിക്കുന്നു താഴോട്ട്‌, സവാള വില മുന്നോട്ട്‌

image

സവാളയുടെ വില മുന്നോട്ട്‌ കുതിക്കുകയാണ്‌, എന്നാല്‍ രൂപയുടെ വില താഴോട്ടും. രൂപയുടെ വില ഇന്നു കൂപ്പുകൂത്തിയത്‌ 62.03 എന്ന നിലയിലേക്കാണ്‌. ഒരു ഡോളര്‍ വാങ്ങാന്‍ ഇനി 62.03രൂപ നല്‌കണം.

ഡോളറിന്‌ വന്‍ ഡിമാന്‍ഡുണ്ടായതാണ്‌ രൂപയുടെ വിലയിടിവിന്‌ കാരണം. ഓഹരി വിപണിയില്‍ നിന്ന്‌ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിച്ചതും രൂപയ്‌ക്ക്‌ തിരിച്ചടിയായി.

റിസര്‍വ്‌ ബാങ്കിന്റെ രൂപയെ കൈക്കൊണ്ട നടപടികള്‍ക്ക്‌ ഫലമില്ലാതാകുന്നു എന്നാണ്‌ ഇപ്പോഴത്തെ വിലയിടിവ്‌ നല്‍കുന്ന സൂചന.