Breaking News

Trending right now:
Description
 
Aug 16, 2013

പുരുഷന്മാരിലും സ്‌തനാര്‍ബുദം

image പുരുഷന്മാര്‍ സ്‌തനാര്‍ബുദം വര്‍ധിച്ചുവരുന്നതായി പഠനം. ടെക്‌സസ്‌ യൂണിവേഴ്‌സിറ്റിയിലെ എം.ഡി ആന്‍ഡേഴ്‌സന്‍ കാന്‍സര്‍ സെന്ററിന്റെ പഠന റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. ഒരുലക്ഷം പുരുഷന്മാരില്‍ ഒരാള്‍ക്ക്‌ എന്ന കണക്കില്‍ സ്‌തനാര്‍ബുദം ഉണ്ടാകുന്നുണ്ട്‌. 25 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ തോത്‌ 0.86ല്‍നിന്ന്‌ 1.08 ആയി വര്‍ധിക്കുകയും ചെയ്‌തു. സ്‌ത്രീകളെക്കാള്‍ മുതിര്‍ന്ന പ്രായത്തിലുള്ള പുരുഷന്മാരിലാണ്‌ ഈ രോഗം കൂടുതലായി കാണുന്നതെന്നും പഠനം വ്യക്തമാക്കുന്നു. സ്‌തനത്തിലുണ്ടാകുന്ന മുഴ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നത്‌ പുരുഷന്മാരിലാണ്‌. എന്നാല്‍ പുരുഷന്മാര്‍ ഇതു കാര്യമായി ശ്രദ്ധിക്കാറില്ലെന്നും പഠനം വ്യക്തമാക്കി. അതേസമയം സ്‌തനാര്‍ബുദത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള സാധ്യത സ്‌ത്രീ-പുരുഷന്മാരില്‍ ഒരുപോലെയാണെന്നും പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.