Breaking News

Trending right now:
Description
 
Aug 15, 2013

മെൽബണിൽ മൈത്രിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനാഘോഷം

image

മെൽബണിലെ പ്രമുഖ മലയാളി സംഘടന ആയ മൈത്രിയുടെ നേതൃത്വത്തിൽ  ഇന്ത്യൻ സ്വാതന്ത്ര്യ ദിനം  പ്രൗടോജ്വലമായി ആഘോഷിച്ചു.  ഓഗസ്റ്റ് 15 ന്  വൈകുന്നേരം 8.00 മണിക്ക്  മൈത്രി ആക്ടിവിറ്റി ഹബ്ബിൽ  നടന്ന ചടങ്ങിൽ  സമീപവാസികളായ നാനാതുറകളിൽപെട്ട  മലയാലികൾ  അത്യുൽസാഹത്തോടെ   പങ്കെടുത്തു.   ഇന്ത്യൻ പതാക ഉയർത്തിയ  ദേശസ്നേഹികൾ  ദേശീയഗാനം അത്യാദരപൂർവ്വം  പാടി. ഓസ്ട്രെലിയയിൽ നടന്ന ചടങ്ങയതിനാൽ  ഓസ്ട്രേലിയ  യോടുള്ള  ബഹുമാനം  പ്രകടിപ്പിക്കാൻ ഇന്ത്യൻ പതാകയോടൊപ്പം  ഓസ്ട്രലിയൻ  പതാകയും ഉയർത്തുന്നതിനും  ഓസ്ട്രലിയൻ  ദേശീയ ഗാനം പാടുന്നതിനും മൈത്രി ഭാരവാഹികൾ  പ്രത്യേകം ശ്രദ്ധിച്ചു.   പതാക ഉയർത്തിയ  ശേഷം  സമൂഹത്തിലെ പ്രമുഹരായ  പലരും  സ്വതന്ത്ര  ദിനാശംസകളും  സന്തേശവും  പങ്കുവച്ചു.  തുടർന്ന് കൂട്ടികൾക്കും  മുതിർന്നവർക്കും  ചായയും മധുരപലഹാരങ്ങളും  വിതരണം ചെയ്തു.

ജന പങ്കാളിത്തം കൊണ്ട്  ശ്രദ്ധയമായ  ചടങ്ങിന്‍റെ  വിജയ രഹസ്യം മൈത്രി സംഘടനയുടെ സുതാര്യവും, സനാതനവുമായ നടത്തിപ്പ് രീതിയും  സാമൂഹിക പ്രതിബദ്ധതയുള്ള  കാര്യങ്ങളിൽ മൈത്രിയുടെ താൽപര്യവും ഇടപെടലും ആണെന്നു  ചടങ്ങിൽ പങ്കെടുത്തവർ  സാക്ഷ്യപ്പെടുത്തി. 

പ്രത്യേകിച്ച് മൈത്രിയുടെ നേതൃത്വത്തിൽ  മുതിർന്നവർക്കും, കുട്ടികൾക്കുമായി എല്ലാ ആഴ്ചയിലും വെള്ളി, ശനി ദിവസങ്ങളിൽ നൃത്തം, സംഗീതം, മാതൃ ഭാഷാ അധ്യാപനം എന്നിവക്ക് നേതൃത്വം വഹിക്കുന്ന മൈത്രി ഭാരവാഹികളെ മുക്തകണ്ഠം  പ്രശംസിക്കാനും ചടങ്ങിൽ പങ്കെടുത്തവർ  മറന്നില്ല.

പ്രവാസികളായ  പലർക്കും, പ്രത്യേകിച്ച് ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം  ഒരു പ്രത്യേക അനുഭവമായി.