Breaking News

Trending right now:
Description
 
Aug 14, 2013

സഹന സമരത്തില്‍ നിന്ന്‌ ഇടതന്‍ പിന്മാറിയതിന്‌ പിന്നില്‍ വയലാര്‍ രവി?

ഡിനു പി.ഡി
image
ഒരു സമരസമതി മുന്നോട്ടു വെക്കുന്ന എല്ലാ ആവശ്യങ്ങളും ഒരു ഭരണകൂടവും അഗീകരിച്ചതതായി ലോകചരിത്രത്തിൽ കാണാൻ കഴിയുകയില്ല. എന്നാൽ സമരസമതി മുന്നോട്ടു വക്കുന്ന പ്രധാന ആവശ്യങ്ങളിലെ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ വരുന്ന ഡിമാണ്ട്കളിൽ ഏതെങ്കിലും ഒന്ന് അഗീകരിച്ചാൽ അത് ആസമരസമതിയുടെ വിജയം തന്നെയാണ്. ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഉണ്ട് .എല്ലാവരും പറയുന്നത് പോലെ പ്രാഥമിക സൌകര്യങ്ങളുടെ അപര്യാപ്തതയോ , അനന്തപുരി നിവാസികളുടെ മനസ്സ് ക്രമേണ സമരത്തിന്‌ എതിരാകുമെന്നൊ ഭയന്നാണോ ഇടതു പക്ഷ സമരം മുപ്പതാം മണിക്കൂറിൽ നിരത്തിയത്? നമുക്ക് ഈ ചോദ്യത്തിലെക്കും  അവയുടെ ഉത്തരത്തിലെക്കും ഒന്ന് കടന്നുപോകാം.


ഉമ്മൻചാണ്ടി രാജിവച്ചാൽ ആ സ്ഥാനത്തേക്ക് വരുന്ന അടുത്ത ആൾ ആരാകും?ചെന്നിത്തല
 എന്നോ ,തിരുവന്ജൂർ  എന്നോ കരുതിയിരുന്ന ഇടതുപക്ഷത്തിനു തെറ്റുപറ്റിയത് ഈ ചോദ്യത്തിനു വലതുപക്ഷ പാളയത്തിൽ നിന്നും ഉയർന്നുവന്ന ഉത്തരമാണ്.ഒരാഴ്ചക്കുള്ളിൽ ടി.പി .വധത്തിന്റെ കുറ്റപത്രം കോടതിയിൽ സമര്പ്പിച്ചു കഴിഞ്ഞാൽ മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറായിരുന്ന മുഖ്യമന്ത്രിയുടെ പകരക്കാരനായി വലതുപക്ഷത്തിൽ ഉയർന്നു വന്ന പേര് വയലാർ രവിയുടെ ആയിരുന്നു.വയലാര് രവി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാൽ എൽ .ഡി.എഫിലും ,പ്രത്യേകിച്ച് സി.പി. ഐ.എമ്മിലും ഉണ്ടാകാൻ പോകുന്ന ഈഴവ സമുദായ വോട്ടുകളുടെ വിഘടനം നേതാക്കന്മാരുടെ കണക്കെടുപ്പിനും അപ്പുറത്തേക്ക് വളരും എന്നുള്ള തിരിച്ചറിവാണ് ജുദീഷ്യൽ അന്വഷണം എന്നാ പിടിവള്ളിയിൽ ഈ സമരം ഇപ്പോൾ അവസാനിക്കാൻ കാരണം.


കമ്യുണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹുര്‍ത്തമാണ് .തലമുറകള്‍ ത്യാഗങ്ങള്‍ സഹിച്ചു പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന്റെ ലക്ഷോപലക്ഷം അണികളിലെ വിപ്ളവ മനസ്സ് ഇപ്പോഴും അതിന്റെ യുവത്വത്തോടെ നിലനില്‍ക്കുന്നു എന്ന് തെളിയിക്കപ്പെട്ട മുഹുര്‍ത്തം .അധികാരത്തിന്റെ ഇടനാഴിയില്‍ ഒരു ഉമ്മന്ചാണ്ടിയെ മാറ്റി മറ്റൊരു ഉമ്മന്‍ചാണ്ടിയെ പ്രതിഷ്ടിക്കാന്‍ ഇപ്പോള്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ശരി ...നാളെ അദ്വാനിക്കുന്നവന്റെ അവകാശങ്ങളെ ചവിട്ടി മെതിക്കുന്ന നയങ്ങളുമായി ഭരണകുടം മുന്നോട്ടു വരുമ്പോള്‍ പിടിച്ചു നിര്‍ത്താന്‍ , പട നയിച്ച് വരാന്‍ കരുത്തുള്ളതാണ് കമ്യുണിസ്റ്റ് പ്രസ്ഥാനം എന്ന് ഈ ഒരൊറ്റ ദിവസം തെളിയിക്കുന്നു ....ഈ ഉറപ്പു അവകാശ സമരങ്ങളിലെ കരുത്താക്കി മാറ്റാന്‍ നേതൃത്വത്തിന് കഴിഞ്ഞാല്‍ നവ ലിബറല്‍ നയങ്ങളുടെ ഈ കാലത്ത് അദ്വാനിക്കുന്നവന്റെ അവകാശ സമരങ്ങളുടെ ചരിത്രം കേരളം വീണ്ടും തിരുത്തി എഴുതുന്ന നാളുകള്‍ വിദൂരമല്ല ..കമ്യൂണിസം ജാതിയോ മതമോ അല്ല മുന്‍ തലമുറയില്‍ നിന്നും പകര്‍ന്നു കിട്ടാന്‍.
ഓരോരുത്തനും അവന്റെ ഹൃദയത്തില്‍ നിന്നും തോന്നേണ്ടതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് ആരോടെങ്കിലും പൊരുതാന്‍ ഉണ്ടെങ്കില്‍ അതവരുടെ തന്നെ നേത്രുത്വത്തോടാണ്....