Breaking News

Trending right now:
Description
 
Aug 14, 2013

ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

image ഫ്‌ളാഷ്‌ ഓണ്‍ സിനിമ ഓണ്‍ലൈന്‍ പ്രേക്ഷകരില്‍ നിന്ന്‌ തിരഞ്ഞെടുത്ത മീഡിയ ഫെസ്റ്റ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആഗസ്‌റ്റ്‌ 14നാണ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌ സെപ്‌റ്റംബര്‍ ഒന്നിന്‌ കൊച്ചിയിലെ ജെ.ടി പെര്‍ഫോമിങ്ങ്‌ ആര്‍ട്‌സ്‌ സെന്ററില്‍ നടക്കുന്ന മീഡിയ നൈറ്റില്‍ വിജയികളെ ആദരിക്കും. ഗ്ലോബല്‍ മലയാളം പരിപാടിയുടെ മീഡിയ പാര്‍ട്‌നറാണ്‌.

Gigi Shibu's photo.  Gigi Shibu's photo.  Gigi Shibu's photo.  Gigi Shibu's photo.

മികച്ച വാര്‍ത്ത അവതാരകനായി റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷ്‌ കുമാറിനെയാണ്‌ പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്‌. വാര്‍ത്തഅവതാരക ഷാനി പ്രഭാകരനാണ്‌. മികച്ച വനിത റിപ്പോര്‍ട്ടര്‍ ഇന്ത്യ വിഷന്റെ ഫൗസിയ മുസ്‌തഫയാണ്‌. പി.കുട്ടന്‍ മികച്ച റിപ്പോര്‍ട്ടര്‍. മറ്റു അവാര്‍ഡുകള്‍ താഴെ പറയുന്നവയാണ്‌.

Gigi Shibu's photo.

മികച്ച അവതാരകന്‍ ജോര്‍ജ്‌ പുളിക്കന്‍ (ദിം തരികിട തോം)
മികച്ച കാര്‍ഷിക പരിപാടി സൂര്യടീവിയിലെ ഭൂമി മലയാളം, സെപ്‌ഷ്യന്‍ പരിപാടി മണ്ഡലയാത്ര മഴവില്ല്‌ മനോരമയിലെ അവതാരക പൂര്‍ണിമ ഇന്ദ്രജിത്ത്‌, മികച്ച ഹാസ്യ പരിപാടി കോമഡി ഫെസ്റ്റിവല്‍, അന്വേഷണ പരിപാടി കുറ്റപത്രം
സിനിമ പരിപാടിയായി ഇന്ത്യ വിഷനിലെ ബോക്‌സോഫീസ്‌.

മികച്ച സാമൂഹിക പരിപാടി അമൃതയിലെ കഥയല്ലിത്‌ ജീവിതം, രാഷ്ട്രീയ വിമര്‍ശനം നാടകമേ ഉലകം.

മികച്ച കുക്കറി ഷോ പീപ്പിളിലെ മാജിക്‌ ഓവന്‍.
സിനിമ അവാര്‍ഡ്‌: ഡയറക്ടര്‍ ലാല്‍ ജോസ്‌, മികച്ച സിനിമ അയാളും ഞാനും തമ്മില്‍, പുതുമുഖം (പുരുഷന്‍) ശ്രീനാഥ്‌ ഭാസി, മികച്ച വനിത പുതുമുഖം അനുശ്രീ പുതുമുഖം അനുമോള്‍ പ്രത്യേക പരാമര്‍ശം.
മികച്ച സീരിയല്‍ ഏഷ്യനെറ്റ്‌ കുങ്കമ പൂവ്‌, ഡയറക്ടര്‍ പ്രവീണ്‍ കടക്കാവൂര്‍( കുങ്കമ പൂവ്‌) മികച്ച നടി ആശ ശരത്‌, നടന്‍ സാജന്‍ സൂര്യ കുങ്കമ പൂവ്‌.
Gigi Shibu's photo.  Gigi Shibu's photo.  Gigi Shibu's photo.  Gigi Shibu's photo. 

പത്രം: വിദ്യാഭ്യാസം. മധു നായര്‍ (മാതൃഭൂമി) വികസനം- പ്രവിത (മാതൃഭൂമി),കായികം- വി.കെ സഞ്ചു, (മെട്രോ വാര്‍ത്ത)അന്വേഷണം- ജിഷ എലിസബത്ത്‌ (മാധ്യമം), സീമ മോഹന്‍ ലാല്‍( ദീപിക) കാര്‍ഷികം- നിമ്മി ജോര്‍ജ്‌ മനോരമ) സിനിമ ജ്യോതി ലാല്‍( മാതൃഭൂമി) ഫോട്ടോ ജോസുകുട്ടി (മനോരമ) കാര്‍ട്ടൂണ്‍ ശിവ കെ.എം (മനോരമ)
മികച്ച റേഡിയോ ജോക്കി മാത്തുക്കുട്ടി ( റെഡ്‌ എഫ്‌.എം) തമാശ പരിപാടി റേഡിയോ മാഗോംയിലെ നിതാ,ഫെറിന്‍ പുരുഷ ജോക്കി മനോ, ബെന്‍സി. സാമൂഹി ക പരിപാടി ചാച്ചു, മിനി നായര്‍