Breaking News

Trending right now:
Description
 
Aug 14, 2013

പ്രവാസി നിക്ഷേപത്തില്‍ വന്‍ ഇടിവ്‌

image സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം പിന്നിടുമ്പോള്‍ പ്രവാസി ഇന്ത്യക്കാരുടെ (എന്‍ആര്‍ഐ) നിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്‌. രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ്‌ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കു പണമയച്ച്‌ നിക്ഷേപത്തിലൂടെ നേട്ടമാക്കി മാറ്റുമെന്ന വിശ്വാസത്തെ തകര്‍ത്തുകൊണ്ട്‌ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം ഏകദേശം 100 കോടി ഡോളറിന്റെ കുറവു രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 650 കോടി ഡോളറായിരുന്ന എന്‍ആര്‍ഐ നിക്ഷേപമാണ്‌ നടപ്പുവര്‍ഷം 550 കോടി ഡോളറായി കുറഞ്ഞത്‌. 2013 മേയ്‌ രണ്ടാം പകുതിയോടെയാണ്‌ രൂപയുടെ മൂല്യത്തില്‍ കുത്തനെയുള്ള ഇടിവ്‌ ആരംഭിച്ചത്‌. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം മേയ്‌ 21ന്‌ 55.42 ആയിരുന്നത്‌ ജൂണ്‍ 28 ആയപ്പോഴേക്കും 7.05 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിക്കൊണ്‌ട്‌ 59.39 രൂപയായി മാറി. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ എന്‍ആര്‍ഐ നിക്ഷേപം കുറയുന്നത്‌ അത്ഭുതത്തോടെയാണ്‌ ബാങ്കുകള്‍ നിരീക്ഷിക്കുന്നത്‌. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്‌ ചെറിയ കാലയളവില്‍ സംഭവിച്ചതായതുകൊണ്ട്‌ പ്രവാസികള്‍ക്കു നിക്ഷേപം ഉയര്‍ത്തുന്നതിനു ചിലപ്പോള്‍ കാലതാമസം നേരിടുമെന്നു ബാങ്കുകള്‍ കണക്കുകൂട്ടുമ്പോള്‍ കൂടുതല്‍ ഇടിവു പ്രതീക്ഷിച്ച്‌ പണം കരുതിവയ്‌ക്കുന്നതാകാമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്‌.