Breaking News

Trending right now:
Description
 
Aug 13, 2013

സ്‌മാര്‍ട്ട്‌ ഫോണുകളിലും ടാബ്‌ലെറ്റുകളിലും മലയാളവുമായി സാംസങ്‌

image

സ്‌മാര്‍ട്ട്‌ ഫോണുകളിലും ടാബ്‌ലെറ്റുകളിലും മലയാളമടക്കമുള്ള ഒന്‍പത്‌ പ്രാദേശിക ഭാഷകളില്‍ യൂസര്‍ ഇന്റര്‍ഫേസും ഉള്ളടക്കവുമായി സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌. ഗാലക്‌സി ഗ്രാന്റ്‌, ഗാലക്‌സി എസ്‌4, ഗാലക്‌സി ടാബ്‌3 എന്നീ മോഡലുകളില്‍ ഇന്നു മുതല്‍ ഈ സേവനം ലഭ്യമാകുമെന്ന്‌ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ അറിയിച്ചു.

മലയാളത്തിന്‌ പുറമേ ഹിന്ദി, പഞ്ചാബി, ബംഗാളി, തമിഴ്‌, തെലുങ്ക്‌, കന്നഡ, മറാത്തി, ഗുജറാത്തി ഭാഷകളിലാണ്‌ ഈ സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാകുന്നത്‌. സാംസങ്‌ ഗാലക്‌സി സ്റ്റാര്‍ അടക്കമുള്ള വില കുറവുള്ള മോഡലുകളിലും ഈ മാസം തന്നെ പ്രാദേശിക ഭാഷാസേവനം ലഭ്യമാകുന്നതാണ്‌. കൂടുതല്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക്‌ സേവനം വ്യാ പിപ്പിക്കാനും സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ ലക്ഷ്യമിടുന്നു.

ഭാരത്‌മാട്രിേമാണി, ഗണേഷ്‌ സ്‌പീക്ക്‌, ഇന്ത്യ പ്രോപ്പര്‍ട്ടി, ബി എസ്‌ഇ തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളും വൈകാതെ പ്രാദേശിക ഭാഷകളില്‍ ലഭ്യമാകും. സാംസങ്‌ ചാറ്റ്‌ഓണ്‍, ഫേസ്‌ബുക്ക്‌, ജിമെയില്‍, ന്യൂസ്‌ ഹണ്ട്‌ സേവനങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നു സാംസങ്‌.