Breaking News

Trending right now:
Description
 
Aug 13, 2013

ഓണാഘോഷത്തിന്‌ വിസ്‌മയ സമ്മാനങ്ങളുമായി വേള്‍പൂള്‍

image
ലോകത്തിലെതന്നെ ഏറ്റവും വലിയ ഹോം അപ്ലയന്‍സസ്‌ കമ്പനിയായ വേള്‍പൂള്‍ ഇന്ത്യ ഓണത്തിന്‌ കേരളവിപണിയിലേയ്‌ക്ക്‌ ആകര്‍ഷകമായ പദ്ധതികള്‍ അവതരിപ്പിക്കുന്നു. ടിക്കറ്റ്‌ ടു ഹാപ്പിനെസ്‌ എന്ന പേരില്‍ ആകര്‍ഷകമായ സമ്മാനപദ്ധതികളാണ്‌ വേള്‍പൂള്‍ അവതരിപ്പിക്കുന്നത്‌. സെപ്‌റ്റംബര്‍ 20 വരെയാണ്‌ ഓഫര്‍ കാലാവധി.

വേള്‍പൂള്‍ ഉത്‌പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉറപ്പായും സമ്മാനങ്ങള്‍ ലഭിക്കും എന്നതാണ്‌ ഈ വര്‍ഷത്തെ സമ്മാനപദ്ധതിയുടെ പ്രത്യേകത. ഡയറക്ട്‌ കൂള്‍, സെമി ഓട്ടോമാറ്റിക്‌ വാഷിംഗ്‌ മെഷീന്‍, മൈക്രോവേവ്‌ അവ്‌ന്‍ എന്നിവ വാങ്ങുമ്പോള്‍ 899 രൂപ വിലയുള്ള 9 പീസ്‌ യേരാ ഡിന്നര്‍ സെറ്റ്‌ സമ്മാനമായി സ്വന്തമാക്കാം. ഫ്രോസ്‌റ്റ്‌ ഫ്രീ റഫ്രിജറേറ്റര്‍, ഫുള്ളി ഓട്ടോമാറ്റിക്‌ & ഫ്രന്റ്‌ ലോഡിംഗ്‌ വാഷിംഗ്‌ മെഷീന്‍ എന്നിവ വാങ്ങുമ്പോള്‍ 995 രൂപ വിലയുള്ള ഓസ്‌റ്റര്‍/ഇനാല്‍സ ഡ്രൈ അയണ്‍ സമ്മാനമായി നേടാം. അതല്ലെങ്കില്‍ സ്‌ക്രാച്ച്‌ കാര്‍ഡിലൂടെ 1299 രൂപ വിലയുള്ള ബജാജ്‌ സ്റ്റീം അയണ്‍ സ്വന്തമാക്കാം. ഇതിനും പുറമെ, വേള്‍പൂള്‍ ഉപയോക്താക്കള്‍ക്കായി ബംപര്‍ സമ്മാനവുമുണ്ട്‌. ദുബായിലേയ്‌ക്ക്‌ രണ്ടുപേര്‍ക്കുള്ള റിട്ടേണ്‍ ടിക്കറ്റാണ്‌ ബംപര്‍ സമ്മാനം. ഒക്ടോബര്‍ രണ്ടാം വാരം നടക്കുന്ന നറുക്കെടുപ്പിലൂടെ 51 ഭാഗ്യശാലികളെ കണ്ടെത്തും.

ഓണാഘോഷത്തിന്റെ മായികലോകം ഉപയോക്താക്കള്‍ക്കായി സമ്മാനിക്കുന്നതിനായി 'ഗിഫ്‌റ്റ്‌ ആന്‍ ഓണം' എന്ന പേരിലുള്ള പ്രത്യേക പദ്ധതി വേള്‍പൂള്‍ കേരളത്തില്‍ അവതരിപ്പിക്കുന്നുണ്ട്‌. ചുരുങ്ങിയത്‌ മൂന്നു വര്‍ഷമെങ്കിലും കേരളത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ഓണം ആഘോഷിക്കാന്‍ കഴിയാത്ത ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ഓണക്കാലത്ത്‌ നാട്ടിലെത്തുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്‌. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക്‌ കേരളത്തിലെത്താന്‍ വേള്‍പൂള്‍ പദ്ധതി നിമിത്തമാകും. ഈ പദ്ധതിയില്‍ ചേരുന്നതിന്‌ സ്‌നേഹിതരെയും സ്വന്തക്കാരെയും ആര്‍ക്കുവേണമെങ്കിലും നാമനിര്‍ദ്ദേശം ചെയ്യാം. www.giftanonam.com എന്ന മൈക്രോസൈറ്റ്‌ വഴിയാണ്‌ നാമനിര്‍ദ്ദേശം അയയ്‌ക്കേണ്ടത്‌. 



ഓണത്തിനായി വേള്‍പൂള്‍ ഡയറക്ട്‌ കൂള്‍ വിഭാഗത്തില്‍ ജീനിയസ്‌ റഫ്രിജറേറ്ററുകള്‍ വിപണിയിലെത്തിക്കും. മികച്ച സ്റ്റോറേജ്‌ സൗകര്യം, 40 ശതമാനം വരെ വേഗതയില്‍ ഉടനടി ഐസ്‌ ലഭ്യമാക്കുന്ന സാങ്കേതികവിദ്യ എന്നിവയടങ്ങിയ ഈ റഫ്രിജറേറ്റര്‍ 230 ലിറ്റര്‍ ശേഷിയുള്ളതാണ്‌. റിച്ച്‌ വൈന്‍, ഗ്രേ നിറങ്ങളില്‍ പുറത്തിറക്കുന്ന വേള്‍പൂള്‍ ജീനിയസ്‌ മികച്ച പാറ്റേണുകളിലുള്ളവയാണ്‌. ഫ്രോസ്‌റ്റ്‌ ഫ്രീ വിഭാഗത്തില്‍ പുതിയ പ്രഫഷണല്‍ നിരയിലുള്ള റഫ്രിജറേറ്ററുകളാണ്‌ വേള്‍പൂള്‍ പുറത്തിറക്കുന്നത്‌. മികച്ച സ്ഥലസൗകര്യം, ഇന്റലിജന്റ്‌ കൂളിംഗ്‌ സാങ്കേതികവിദ്യ എന്നിവയാണ്‌ പ്രത്യേകത. ഇതാദ്യമായി 93 ഓട്ടോ കുക്ക്‌ റസീപികള്‍ അടക്കമുള്ള മാജിക്‌ കുക്ക്‌ മൈക്രോവേവ്‌ നിരയും വേള്‍പൂള്‍ വിപണിയിലെത്തിക്കുന്നു.

എയര്‍കണ്ടീഷന്‍ വിഭാഗത്തില്‍ ഫന്റാസിയ നിരയിലുള്ള സ്‌പ്ലിറ്റ്‌ എയര്‍ കണ്ടീഷണറുകളാണ്‌ പുറത്തിറക്കുന്നത്‌. വേഗത്തില്‍ ശക്തിയോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കുന്ന വേള്‍പൂള്‍ സിക്‌സ്‌ത്‌ സെന്‍സ്‌ ഇന്‍വര്‍ട്ടര്‍ സാങ്കേതികവിദ്യയാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. കൂടാതെ വേരിയബിള്‍ സ്‌പീഡ്‌ കംപ്രസര്‍ ഉള്ളതിനാല്‍ ആവശ്യത്തിന്‌ അനുസരിച്ച്‌ +_0.5 ഡിഗ്രി വരെ കൃത്യതയോടെ താപനില ക്രമീകരിക്കാന്‍ കഴിയും. അധിക ചൂടും അധിക തണുപ്പും അനുഭവപ്പെടാത്ത രീതിയിലുള്ള ക്രമീകരണമാണിത്‌. 3-ഡി കൂള്‍ ടെക്‌നോളജി എന്ന പേരിലുള്ള ത്രീ-വേ എയര്‍ ഇന്‍ടേക്ക്‌ സംവിധാനമാണ്‌ ഇതിലുള്ളത്‌. 40 ശതമാനം വരെ ഊര്‍ജ്ജസംരക്ഷണത്തിന്‌ വഴിയൊരുക്കുന്നു. ആര്‍410 എന്ന പേരിലുള്ള ഓസോണ്‍ പാളികള്‍ക്ക്‌ ദോഷം ചെയ്യാത്ത പരിസ്ഥിതി സൗഹൃദ റഫ്രിജറന്റാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. ഫുള്ളി ഓട്ടോമാറ്റിക്‌, സെമി ഓട്ടോമാറ്റിക്‌ വാഷിംഗ്‌ മെഷീനുകളുടെ പുതിയ മോഡലുകളും വേള്‍പൂള്‍ പുറത്തിറക്കിയിട്ടുണ്ട്‌.