Breaking News

Trending right now:
Description
 
Aug 13, 2013

ഡയാന രാജകുമാരിയായി നവോമി വെള്ളിത്തിരയില്‍ തിളങ്ങുന്നു

Noami Watts as Princes Diana
image ജനങ്ങളുടെ രാജകുമാരി എന്നറിയപ്പെട്ടിരുന്ന ഡയാന ഇന്നും ആരാധക മനസില്‍ ജീവിക്കുന്നു. ഇത്‌ തിരിച്ചറിഞ്ഞ്‌ ഡയാന മരിച്ച്‌ പതിനാറ്‌ വര്‍ഷമാകുമ്പോള്‍ ജീവിതകഥ സിനിമയായി പുറത്തിറങ്ങുന്നു. ഓസ്‌ട്രേലിയന്‍ അഭിനേത്രി നവോമി വാട്‌സ്‌ ആണ്‌ ഡയാനയായി ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

ഡയാന എന്നാണ്‌ ചിത്രത്തിന്റെ പേര്‌. ഒലിവര്‍ ഹിര്‍ഷ്‌ബീഗല്‍ ആണ്‌ ഡയാനയുടെ സംവിധായകന്‍. ഡോ. ഹസ്‌നത്‌ ഖാന്‍ എന്ന കാര്‍ഡിയോ സര്‍ജനുമായി ഡയാന സ്‌നേഹത്തിലാകുന്നതും അതേത്തുടര്‍ന്നുള്ള പ്രതിസന്ധികളുമാണ്‌ ചിത്രത്തിന്റെ മര്‍മ്മം. നവീന്‍ ആന്‍ഡ്രൂസാണ്‌ ഹസ്‌നത്‌ ഖാനായി അഭിനയിക്കുന്നത്‌. 

ഈയിടെ പുറത്തിറങ്ങിയ ട്രെയ്‌ലര്‍ കണ്ട്‌ നവോമിക്ക്‌ ലോകമെങ്ങുംനിന്ന്‌ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്‌. ഡയാനയുടെ വസ്‌ത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന വേഷവിധാനങ്ങള്‍തന്നെയാണ്‌ ചിത്രത്തില്‍.
 


Diana and look alike Naomi Watts



Diana to hit UK theaters on September 20

ഡയാനയുടെ ഇന്റര്‍വ്യൂകള്‍ ശ്രദ്ധാപൂര്‍വം ദിവസവും കണ്ടുകണ്ടാണ്‌ മാനറിസങ്ങളും ശബ്ദാനുകരണവും നടത്തിയതെന്ന്‌ നവോമി വാട്‌സ്‌ പറയുന്നു. ഡയാനയുടെ ആക്‌സന്റ്‌ വളരെ പ്രത്യേകതയുള്ളതായിരുന്നു. പതിഞ്ഞ ശബ്ദമായിരുക്കുമ്പോഴും ആ ശബ്ദത്തില്‍ ഊഷ്‌മളത നിറഞ്ഞുനിന്നിരുന്നു. ഡയാന സംസാരിക്കുമ്പോള്‍ മുഖ അത്രയൊന്നും ചലിപ്പിച്ചിരുന്നില്ല. തലയുടെ ചലനങ്ങളും കണ്ണുകളുടെ ചലനങ്ങളും കൃത്യമായിരിക്കാന്‍ ഏറെ റിഹേഴ്‌സല്‍ നടത്തി. പ്രത്യേകിച്ച്‌ അഭിമുഖങ്ങളുടെ ഭാഗം ചിത്രീകരിച്ചപ്പോള്‍.


ഡയാനയുടെ അവസാനത്തെ രണ്ടുവര്‍ഷമാണ്‌ ചിത്രത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്‌. സെപ്‌റ്റംബര്‍ 20-ന്‌ യുകെയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. 

Noami Watts as Princes Diana