Breaking News

Trending right now:
Description
 
Aug 13, 2013

ഓസ്‌ട്രേലിയ ഒരുങ്ങുന്നു: ഇന്ത്യയിലേക്ക്‌ ഭക്ഷണവും വെള്ളവും കയറ്റുമതി ചെയ്യാന്‍

വിനോദ്‌ മത്തായി
image

സിഡ്‌നി: ഇന്ത്യന്‍ ജനസംഖ്യ കുതിച്ചുയരുന്നത്‌ ഓസ്‌ട്രേലിയയ്‌ക്ക്‌ ഭാവിയില്‍ ഗുണം ചെയ്യുമെന്നും അതിനായി ബുദ്ധിപൂര്‍വ്വം രാജ്യം ഒരുങ്ങണമെന്നും ഓസ്‌ട്രേലിയയുടെ മുന്‍ വ്യവസായ കമ്മീഷണര്‍. പത്തു വര്‍ഷത്തിനകം ഇന്ത്യയില്‍ ഭക്ഷണവും വെള്ളവും കിട്ടാകനിയാകും. 

കാലാവസ്ഥ വ്യതിയാനങ്ങള്‍, ജനസംഖ്യ വളര്‍ച്ച, ഭക്ഷണ സാധനങ്ങളുടെ അപര്യാപ്‌തത എന്നിവ മൂലം രാജ്യത്തിന്‌ ഭക്ഷണം ഇറക്കുമതി ചെയ്യേണ്ടി വരും. ഈ അവസരം മുതലെടുക്കണമെങ്കില്‍ രാജ്യം ഇപ്പോഴെ തയാറെടുക്കണമെന്നാണ്‌ ഓസ്‌ട്രേലിയയുടെ ഇന്ത്യയിലെ മുന്‍ വ്യവസായ കമ്മീഷണര്‍ മൈക്കിള്‍ മൊഗാര്‍ഡ്‌ വൃക്തമാക്കുന്നത്‌.

ഇന്ത്യ ഇപ്പോള്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കാര്യത്തില്‍ സ്വയം പര്യാപ്‌തമാണെങ്കിലും ആസന്ന ഭാവിയില്‍ ക്ഷാമം ഉണ്ടാകുമെന്ന്‌ അദ്ദേഹം പറയുന്നത്‌."പൂര്‍ത്തിയാകാത്ത വാണിജ്യ ബന്ധങ്ങള്‍: ഓസ്‌ട്രേലിയ- ഇന്ത്യന്‍ സാമ്പത്തിക ബന്ധങ്ങള്‍ പുനസ്ഥാപിക്കുക" എന്ന റിപ്പോര്‍ട്ടിലാണ്‌ മൈക്കിള്‍ മൊഗാര്‍ഡ്‌ ഈ കാര്യം വ്യക്തമാക്കുന്നത്‌.

കാര്‍ഷിക മേഖലയില്‍ രാജ്യം പരിഷ്‌കരണ നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ രാജ്യത്തിന്‌ സമീപ ഭാവിയില്‍ വന്‍ തോതില്‍ ഭക്ഷണം ഇറക്കുമതി ചെയ്യേണ്ടി വരുമെന്നും ഇദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം ശരാശരി 30 ശതമാനം വളര്‍ച്ചയാണ്‌ ഭക്ഷ്യ മാര്‍ക്കറ്റില്‍ ഉണ്ടാവുന്നത്‌. സൂപ്പര്‍ മാര്‍ക്കറ്റുകളും സംസ്‌കരിച്ച ഭക്ഷണ സാധനങ്ങള്‍ക്കും ഇന്ത്യയില്‍ വളര്‍ച്ച ഉണ്ട്‌.ഓസ്‌ട്രേലിയയാണ്‌ ഇന്ത്യയുടെ പ്രധാന ഗോതമ്പുദാതാക്കള്‍. എന്നാല്‍ ഭാവിയില്‍ പാലുല്‌പന്നങ്ങള്‍, വൈന്‍ തുടങ്ങിയവ ഇന്ത്യയിലേക്ക്‌ ഓസ്‌ട്രേലിയയ്‌ക്ക്‌ കയറ്റുമതി ചെയ്യാനാവും. ഓസ്‌ട്രേലിയയുടെ സംസ്‌കരിച്ച ഭക്ഷണ സാധനങ്ങള്‍ക്ക്‌ ഇന്ത്യയില്‍ വന്‍ സാധ്യതയുണ്ടെന്നാണ്‌ ഈ പഠന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നത്‌. അതിനാല്‍ രാജ്യം കൂടുതല്‍ ശ്രദ്ധ ഭക്ഷ്യ - കാര്‍ഷിക മേഖലക്ക്‌ നല്‌കണമെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടികാണിക്കുന്നു.