Breaking News

Trending right now:
Description
 
Oct 14, 2012

പാരമ്പര്യവിശ്വാസ മാതൃകകള്‍ ലോകം ഉപയോഗപ്പെടുത്തണം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

image വിജയം നേടിയ പാരമ്പര്യവിശ്വാസമാതൃകകള്‍ ലോകമെങ്ങും ഉപയോഗപ്പെടുത്തണമെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. റോമില്‍ നടക്കുന്ന ബിഷപ്‌സ്‌ സിനഡിന്റെ രണ്ടാം സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങും ആദരിക്കുന്ന മദര്‍ തെരേസ സവിശേഷമായ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ നടത്തിയ സുവിശേവത്‌കരണം ഏവര്‍ക്കും മാതൃകയാണെന്ന്‌ മലങ്കര മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവ പറഞ്ഞു. വിവിധ സുറിയാനി സഭാ പിതാക്കന്മാര്‍ സുവിശേഷവത്‌കരണത്തിനായി നല്‌കി മാതൃകകള്‍ മഹത്തരമാണെന്ന്‌ കഴിഞ്ഞ ദിവസം സിനഡില്‍ പ്രസംഗിച്ച പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ചൂണ്ടിക്കാട്ടിയിരുന്നു.

ആധുനിക മാധ്യമങ്ങളെ നവസുവിശേഷവത്‌കരണത്തിനായി ഉപയോഗിക്കണമെന്ന്‌ സിനഡ്‌ ഫാദര്‍ സി.എം.ഐ പ്രിയോര്‍ ജനറല്‍ ഫാ. ജോസ്‌ പന്തപ്ലാം തൊട്ടിയില്‍ നിര്‍ദ്ദേശിച്ചു. സഭയുടെ ഏറ്റവും പ്രധാന ദൗത്യമായി സുവിശേഷവത്‌കരണത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

'ക്രിസ്‌ത്യന്‍ വിശ്വാസത്തിന്റെ രൂപാന്തരീകരണത്തിന്‌ പുതിയ സുവിശേഷവത്‌കരണം' എന്ന വിഷയത്തെക്കുറിച്ചാണ്‌ സിനഡ്‌ അസംബ്ലി ചര്‍ച്ച ചെയ്യുന്നത്‌. 28-ന്‌ സിനഡ്‌ സമാപിക്കും.