Breaking News

Trending right now:
Description
 
Aug 12, 2013

മൂന്നു ഗെയിറ്റുകള്‍ സമരക്കാര്‍ കൈയടക്കി, സെക്രട്ടേറിയറ്റില്‍ 50% ഹാജര്‍, കേന്ദ്രസേന തെരുവിലിറങ്ങിയില്ല

image ഇടതുപക്ഷം ആഹ്വാനം ചെയ്‌ത സെക്രട്ടേറിയറ്റ്‌ ഉപരോധത്തിന്‌ തുടക്കമായി. ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ ഇന്നലെ വൈകുന്നേരത്തോടെതന്നെ സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിത്തുടങ്ങിയിരുന്നു. കന്റോണ്‍മെന്റ്‌ ഗെയ്‌റ്റ്‌ ഒഴികെയുള്ള മൂന്നു ഗെയിറ്റുകളും പൂര്‍ണമായും ഉപരോധിച്ചിരിക്കുകയാണ്‌. കന്റോണ്‍മെന്റ്‌ ഗെയിറ്റും ഉപരോധിക്കുമെന്നായിരുന്നു ഇന്നലെവരെ എല്‍ഡിഎഫ്‌ നേതാക്കള്‍ പറഞ്ഞിരുന്നതെങ്കിലും സമീപനത്തില്‍ അയവുവന്നിട്ടുണ്ട്‌. മന്ത്രിമാരും ജീവനക്കാരും സെക്രട്ടേറിയറ്റിലേയ്‌ക്ക്‌ എത്തുന്നത്‌ ഈ ഗെയിറ്റ്‌ വഴിയാണ്‌. ഈ ഗെയിറ്റിലേയ്‌ക്കുള്ള എല്ലാ വഴികളും പോലീസ്‌ നിയന്ത്രണത്തിലാണ്‌. തിരികെ പോകുന്ന വഴി മന്ത്രിമാരെ ബേക്കറി ജംഗ്‌ഷനില്‍ തടയാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിന്‌ ഇടയാക്കി. കെ.എം. മാണി, വി.എസ്‌. ശിവകുമാര്‍ എന്നിവരുടെ കാറുകളാണ്‌ തടയാന്‍ പ്രതിരോധക്കാര്‍ ശ്രമിച്ചത്‌.

ഞായറാഴ്‌ച വൈകിട്ടുതന്നെ പോലീസ്‌ ഈ വഴികളില്‍ നിലയുറപ്പിച്ചു തുടങ്ങിയിരുന്നു. വെള്ളയമ്പലം, കവടിയാര്‍ ഭാഗത്തുനിന്ന്‌ മന്ത്രിമാര്‍ക്കും മറ്റും ഇവിടേയ്‌ക്ക്‌ എത്താന്‍ പോലീസ്‌ വഴിയൊരുക്കുന്നുണ്ട്‌. സെക്രട്ടേറിയേറ്റിനുള്ളിലും വന്‍ പോലീസ്‌ സന്നാഹമുണ്ട്‌.

ഇന്നുരാവിലെ സെക്രട്ടേറിയറ്റില്‍ മന്ത്രിസഭായോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അകത്തുകയറിയവര്‍ പുറത്തിറങ്ങണോയെന്ന്‌ ജനങ്ങള്‍ തീരുമാനിക്കുമെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. പട്ടാളത്തെ മുന്‍നിര്‍ത്തിയാണ്‌ മന്ത്രിസഭായോഗം ചേര്‍ന്നതെന്നും കോടിയേരി പറഞ്ഞു.

സിറ്റി സര്‍വീസുകള്‍ ഏതാണ്ട്‌ പൂര്‍ണമായും നിലച്ചു. മിക്ക വഴികളിലും സമരക്കാരുടെ ജാഥകള്‍ നീങ്ങുകയാണ്‌.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉപരോധത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. മുന്‍പ്രധാനമന്ത്രി എച്ച്‌.കെ. ദേവഗൗഡ സമരക്കാരെ അഭിസംബോധന ചെയ്യും.