Breaking News

Trending right now:
Description
 
Aug 11, 2013

കെഎം കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ടെക്‌നോളജി പ്രവര്‍ത്തനം ആരംഭിച്ചു

image ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള കെഎം മ്യൂസിക്‌ കണ്‍സര്‍വേറ്ററിയുടെ പുതിയ സംരംഭം ചെന്നൈയില്‍ ആരംഭിച്ചു. കെഎം കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ടെക്‌നോളജി എന്ന പേരില്‍ ആരംഭിച്ച ആര്‍ട്ട്‌ കാംപസ്‌ ഈദ്‌ ദിനത്തില്‍ റിലയന്‍സ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനിയും പത്‌നി നിത അംബാനിയും ചേര്‍ന്ന്‌ ഉ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടനവേളയില്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിച്ച സംഗീതപരിപാടി അതിഥികള്‍ക്ക്‌ വിരുന്നായി. റഹ്‌മാന്‍ തന്റെ എല്ലാ ധാരണകളും നൂറുതവണ മറികടന്നിട്ടുള്ള മഹാനായ സംഗീതജ്ഞനാണെന്ന്‌ അംബാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പുതുമയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ താന്‍ റഹ്‌മാനെയാണ്‌ ഓര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ താഴേക്കിടയിലുള്ള കുട്ടികളുടെ സംഗീതാഭിരുചിയെ കണ്ടെത്തി പുറത്തു കൊണ്ടുവരുന്നതിന്‌ തന്റെ കോളജ്‌ സഹായകമാകുമെന്ന്‌ എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു. ഇതു തന്റെ സ്വപ്‌നമായിരുന്നുവെന്നും ഒരു കാര്‍ ഷെഡിലാണ്‌ ഇത്‌ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ മിഡില്‍സെക്‌സ്‌ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ്‌ ചെയ്‌താണ്‌ കെഎം കോളജ്‌ ഓഫ്‌ മ്യൂസിക്‌ പ്രവര്‍ത്തിക്കുന്നത്‌. ലോകമെങ്ങുമുള്ള അധ്യാപകര്‍ ഇവിടെ ക്ലാസെടുക്കുന്നുണ്ട്‌. ക്ലാസിക്കല്‍ സംഗീതത്തിന്റെ വിവിധ കോഴ്‌സുകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്‌. കൂടാതെ ഫിലിം, ബാന്‍ഡ്‌ റെക്കാര്‍ഡിംഗ്‌, സൗണ്ട്‌ ഡിസൈന്‍ എന്നിവയില്‍ ഹൈടെക്‌ സൗകര്യങ്ങളാണ്‌ കോളജിലെ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്‌-റഹ്മാന്‍ പറഞ്ഞു.