Breaking News

Trending right now:
Description
 
Aug 10, 2013

ലോക ഡ്വാര്‍ഫ്‌ ഗെയിംസില്‍ ജോബി മാത്യു, രാജണ്ണ സഖ്യത്തിന്‌ ബാഡ്‌മിന്റണില്‍ സ്വര്‍ണം

image അമേരിക്കയിലെ ഈസ്റ്റ്‌ ലാന്‍സിംഗ്‌ ഈസ്റ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന വേള്‍ഡ്‌ ഡ്വാര്‍ഫ്‌ ഗെയിംസില്‍ ജോബി മാത്യു, സി. രാജണ്ണ എന്നിവര്‍ അടങ്ങിയ ടീം ബാഡ്‌മിന്റണ്‍ ഡബിള്‍സില്‍ സ്വര്‍ണമെഡല്‍ നേടി. അയര്‍ലണ്ടിനാണ്‌ രണ്ടാം സ്ഥാനം. അമേരിക്ക മൂന്നാം സ്ഥാനം നേടി.

ലോക ആം റെസ്ലിംഗ്‌ ചാമ്പ്യനായി ജോബി മാത്യു ഇതോടെ ഡ്വാര്‍ഫ്‌ ഒളിംപിക്‌സില്‍ അഞ്ച്‌ സ്വര്‍ണ മെഡലുകളാണ്‌ കരസ്ഥമാക്കി. ഡ്വാര്‍ഫ്‌ അത്‌ലറ്റിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്കയാണ്‌ ഗെയിംസിന്റെ സംഘാടകര്‍.