Breaking News

Trending right now:
Description
 
Aug 09, 2013

യാഹു മുഖം മിനിക്കുന്നു; അടുത്തമാസം പുതിയ ലോഗോ

image ഗൂഗിളിന്റെ കുതിപ്പില്‍ പിന്നോട്ടു പോയ ആഗോള ഐടി ഭീമന്‍ യാഹൂ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ തയ്യാറെടുക്കുന്നു. ലോഗോ അടക്കം മാറി പുതിയ മുഖവുമായി എത്താനുള്ള പദ്ധതികളാണ്‌ യാഹൂ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ഇതിനായുള്ള പ്രചരണ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചതായി യാഹൂ അറിയിച്ചു. പുതിയ ലോഗോ അടുത്തമാസം അവതരിപ്പിക്കും. യാഹൂ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ആയി ചുമതലയേറ്റ ഗൂഗിള്‍ മുന്‍ ജീവനക്കാരി മാരിസ മേയറിന്റെ നേതൃത്വത്തിലാണ്‌ യാഹൂ മുഖം മിനിക്കുന്നത്‌.