Breaking News

Trending right now:
Description
 
Aug 09, 2013

രജത ജൂബിലിയുടെ നിറവിൽ ശ്രീ.പി.പി.രവീന്ദ്രൻജി...

പി.ഗോപാല കൃഷ്ണൻ
image

ഡൽഹി : പൊതുസേവന രംഗത്ത്  ഡൽഹി മലയാളികൾക്ക് എന്നും താങ്ങും തണലുമായി  ആത്മാർത്ഥസേവനപാതയിൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി നിറഞ്ഞു നിൽക്കുന്ന മലയാളിവ്യക്തി ആരെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉണ്ടാകുവാൻ തരമുള്ളൂ....അതാണ്‌ ശ്രീ.പി.പി.രവീന്ദ്രൻ എന്ന ഡൽഹിക്കാരുടെ  രവീന്ദ്രൻജി. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി സേവനനിരതയോടെ മലയാളികളുമായി ബന്ധപ്പെട്ട ഏതു വിഷയങ്ങളിലും പ്രശ്നങ്ങളിലും കറയറ്റ ഈ കോണ്‍ഗ്രസ്സുക്കാരാൻ മുന്നിൽ തന്നെ  ഉണ്ടാകും എന്നതാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇദ്ദേഹത്തിന്റെ പ്രസക്തി മലയാളികൾക്കിടയിൽ നിലനിൽക്കുന്നതിന്റെ പ്രധാന കാരണവും. ഈ അടുത്ത കാലത്ത് കൊടുമ്പിരി കൊണ്ട നാഴ്സുമാരുമായി ബന്ധപ്പെട്ട സമരങ്ങളും ആയതിനു അദ്ദേഹം സ്വന്തം സ്വാധീനം ഉപയോഗിച്ച് കൊണ്ട് ഭരണതലത്തിൽ നിന്നും നേടിയെടുത്ത ആശാവഹമായ  നടപടികളും,  അതുപോലെ തന്നെ ഡൽഹിയിലെ കുടുംബശ്രീ അംഗങ്ങളുടെയും മറ്റു സമാനമായിട്ടുള്ള പ്രശ്നങ്ങളിലും എല്ലാം അദ്ദേഹത്തിന്റെതായ  ധീര നിലപാടുകൾ അതിൽ ചില ഉദാഹരണങ്ങൾ  മാത്രം.

അതു കൊണ്ട്  തന്നെ വിശ്വാസയോഗ്യമായ വിജയകരമായ ഇരുപത്തി അഞ്ചു വർഷം പൂർത്തീകരിക്കുന്ന ഈ വേളയിൽ കോണ്‍ഗ്രസ്സു പ്രസ്ഥാനത്തിന്റെ "സൗത്ത് ഇന്ത്യൻ സെൽ" ചെയർമാൻ കൂടിയായ  ശ്രീ പി പി രവീന്ദ്രൻജിയെ ആദരിക്കുവാൻ  പ്രവർത്തകർ ഒരുങ്ങികഴിഞ്ഞിരിക്കുന്നത്. ഈ വരുന്ന ഞാറാഴ്ച (11.08.2013) വൈകീട്ട് 4 മണിക്ക്  ഡൽഹി കേരള ഹൗസ് അങ്കണത്തിൽ നടത്തപ്പെടുന്ന  യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി ശ്രീമതി ഷീലാ ദിക്ഷിത്തും  മറ്റു പ്രമുഖരും പങ്കെടുക്കും എന്നാണ് സംഘാടകർ  പറയുന്നത്.