
താരത്തിളക്കത്തോടെ സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച അനന്യക്ക് വിജയം. കോംപൗണ്ട് ബോ വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അനന്യ മത്സരിക്കും. നേരത്തെ രണ്ടു തവണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് അനന്യ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരിലാണ് നേരിട്ട് സംസ്ഥാന തലത്തില്‍ മത്സരിച്ചത്.
എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആതിഥേയ ജില്ലയെ പ്രതിനിധീകരിച്ച അനന്യ കഴിഞ്ഞ അഞ്ചുവര്‍ഷമായി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല, പരിശീലനവും നേടുന്നുണ്ടായിരുന്നില്ല.
കൊച്ചി പനമ്പിള്ളിനഗറിലെ സ്പോര്‍ട്സ് കൗണ്‍സില്‍ അക്കാദമിയില്‍ ഡോ. ജോറിസ് പൗലോസിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഇതിനായി അമേരിക്കയില്‍നിന്ന് കോപൗണ്ട് ബോ ഇറക്കുമതി ചെയ്തിരുന്നു. 2003 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. പഞ്ചാബില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നു.
വെള്ളിയാഴ്ച ആരംഭിച്ച സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ് അമ്പെയ്ത്ത് താരം കൂടിയായ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് ഉദ്ഘാടനം ചെയ്തത്.