Breaking News

Trending right now:
Description
 
Aug 08, 2013

അമേരിക്ക നയം മാറ്റുന്നു: പ്രൊഫഷണലുകള്‍ക്ക്‌ മുമ്പ്‌ വാതിലുകള്‍ തുറന്ന്‌ യു.എസ്‌

image
അമേരിക്കന്‍ വാഗ്‌ദത്ത ഭൂമി സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ മലയാളി പ്രഫഷണലുകള്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. അമേരിക്ക "തലയുള്ള"വിദേശികള്‍ക്ക്‌ മുന്നില്‍ വീണ്ടും മുട്ടുമടക്കുന്നു. അവര്‍ക്ക്‌ മുമ്പില്‍ അമേരിക്കയുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കുന്ന ശുഭ വാര്‍ത്ത. 2012യില്‍ 35,472 ഇന്ത്യക്കാരുടെ hi-b വീസ ഗ്രീന്‍ കാര്‍ഡാക്കി കൊടുത്താണ്‌ അമേരിക്ക അവരുടെ മനംമാറ്റം അറിയിച്ചത്‌. വെറും 6000 പേര്‍ക്കാണ്‌ 2011യില്‍ ഗ്രീന്‍ കാര്‍ഡ്‌ ലഭിച്ചതെന്ന്‌ ഓര്‍ക്കണം.
അമേരിക്ക പുതിയതായി കൊണ്ടുവരുവാന്‍ പോകുന്ന യുഎസ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസ്‌ ബില്ലില്‍ കനോളജ്‌ വര്‍ക്കേഴ്‌സിനെ ആകര്‍ഷിക്കാന്‍ പൗരത്വം നല്‌കി കുടിയേറുവാന്‍ അവസരം ഉണ്ടാക്കണമെന്ന്‌ വ്യക്തമാക്കുന്നു.
അമേരിക്ക കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന വാര്‍ത്ത അര്‍ദ്ധ സത്യമാണെന്ന്‌ ഇതോടെ വ്യക്തമായി.
ഐടി ഉള്‍പ്പെടെയുള്ള മേഖലയില്‍ പണിയെടുക്കുന്ന മികച്ച പ്രഫഷണലുകള്‍ക്കാണ്‌ ഈ അവസരം പ്രയോജനപ്പെടുത്താന്‍ പറ്റുക.
ഇന്ത്യ, ചൈന, ഫിലിപ്പിയന്‍സ്‌, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ അപേക്ഷകരില്‍ 7%ല്‍ കൂടുതല്‍ പേര്‍ക്ക്‌ ഗ്രീന്‍ കാര്‍ഡ്‌ നല്‌കുന്നില്ല. മറ്റു രാജ്യങ്ങള്‍ക്ക്‌ ഈ നിയമം ബാധകമല്ല. ഈ പരിധിയുടെ സമീപത്തു പോലും മറ്റു രാജ്യങ്ങളിലെ അപേക്ഷകര്‍ എത്തുന്നില്ല. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം ക്രമാതീതമാണ്‌. ഈ പരിധി എടുത്തു കളയാനാണ്‌ അമേരിക്ക ഇപ്പോള്‍ ആലോചിക്കുന്നത്‌.
റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകള്‍ തമ്മില്‍ ഈ കാര്യത്തില്‍ നിലവില്‍ ഒരു ഐക്യത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. സെനറ്റ്‌ 7% പരിധി എടുത്തു മാറ്റിയാല്‍ ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക ഇന്ത്യക്കായിരിക്കും.
മികച്ച പ്രഫഷണലുകള്‍ക്ക്‌ സ്ഥിരം റെസിഡന്‍സി നല്‌കുക വഴി അമേരിക്കന്‍ സാമ്പത്തിക മേഖല ഏറെ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ അമേരിക്ക സാമ്പത്തിക വിദഗ്‌ധര്‍.