Breaking News

Trending right now:
Description
 
Aug 06, 2013

രൂപ വീണ്ടും കുത്തനെ വീണു, ഇന്ന്‌ വില 61.42

image ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഒരു ഡോളറിന്‌ ഇന്ന്‌ 61.42 രൂപയാണ്‌ എക്‌സ്‌ചേഞ്ച്‌ മൂല്യം. ഇതിനു മുമ്പ്‌ കഴിഞ്ഞ ജൂലൈ എട്ടിനാണ്‌ രൂപ ഏറ്റവും കുറഞ്ഞ നിരക്കായ 61.21 രേഖപ്പെടുത്തിയത്‌. ഒരു ഘട്ടത്തില്‍ രൂപയുടെ നിരക്ക്‌ 61.50 ആയി കുറഞ്ഞിരുന്നു. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഇടപെടലുകള്‍ നിലച്ചതാണ്‌ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായതെന്ന്‌ ചൂണ്ടിക്കാണിക്കുന്നു.

ഇതേ സമയം ഡോളറിന്‌ പ്രിയം കൂടിവരികയാണ്‌. അതുകൊണ്ടുതന്നെ രൂപയുടെ മേലുള്ള സമ്മര്‍ദ്ദം തുടരുന്നു.

ചൊവ്വാഴ്‌ച ബോംബെ സ്‌റ്റോക്ക്‌ എക്‌സേഞ്ചില്‍ സെന്‍സെക്‌സ്‌ 0.8 ശതമാനം താഴെയാണ്‌ വ്യാപാരം നടത്തുന്നത്‌. നിഫ്‌റ്റി ഇന്‍ഡക്‌സ്‌ 0.9 ശതമാനം താഴെയാണ്‌.

കഴിഞ്ഞ മേയ്‌ മാസം മുതലാണ്‌ രൂപ കുത്തനെ ഇടിയാന്‍ തുടങ്ങിയത്‌. യു.എസ്‌. ഫെഡറല്‍ റിസര്‍വ്‌ ബോണ്ട്‌ വാങ്ങുന്നത്‌ കുറയ്‌ക്കും എന്ന്‌ പ്രഖ്യാപിച്ചതുമുതലായിരുന്നു രൂപയുടെ വീഴ്‌ചയുടെ തുടക്കം. 52-56 രൂപ നിരക്കില്‍ നിലനിന്നിരുന്ന രൂപയുടെ മൂല്യം അതോടെ ഓരോ ദിവസവും താഴേയ്‌ക്കായി. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ അസറ്റുകള്‍ വിറ്റഴിച്ചതാണ്‌ വിനയായത്‌.

കറന്റ്‌ അക്കൗണ്ട്‌ ഡെഫിസിറ്റില്‍ വലിയ വിടവ്‌ നേരിടുന്നതും സ്വര്‍ണത്തിന്റെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞതും ഇന്ത്യന്‍ സമ്പദ്‌ രംഗത്തെ ബാധിച്ചിട്ടുണ്ട്‌. എ്‌ന്നാല്‍, വിദേശമലയാളികള്‍ക്ക്‌ രൂപയുടെ വിലയിടിവ്‌ വലിയ അനുഗ്രഹമായിരിക്കുകയാണ്‌. വന്‍തോതില്‍ ഈ ദിവസങ്ങളില്‍ ഇന്ത്യയിലേയ്‌ക്ക്‌ വിദേശനാണ്യം പ്രവഹിക്കുന്നുണ്ട്‌.