Breaking News

Trending right now:
Description
 
Aug 05, 2013

കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളം കളിയുടെ സ്പോന്സേര്ഷിപ്പ് ഉത്ഘാടനം ബ്രംപ്ടനില്‍ നടന്നു

image അഞ്ചാമത്  കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളം കളിയുടെ നടത്തിപ്പിനായി ഉള്ള സ്പോന്സേര്ഷിപ്പ് ഉത്ഘാടനം കാനഡയിലെ ബ്രംപ്ടനില്‍ നടന്നു. കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യ സ്പോണ്‍സര്‍ ആയ കാനഡയിലെ പ്രമുഖ റിയല്‍എസ്റ്റെട്ടു  വ്യവസായി ആയ മനോജ്‌ കരാത്തായില്‍ നിന്നും ചെക്ക് ഏറ്റ്വാങ്ങി സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം ഈ വര്‍ഷത്തെ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്പോന്‍സര്‍ഷിപ്പ് ഉത്ഘാടനം നിര്‍വഹിച്ചു.

മലയാളതനിമയര്‍ന്ന ഈ വള്ളംകളി കാനഡയിലെ മലയാളി  തലസ്ഥാനമായ ബ്രംപ്ടന്‍ എന്നാ  വലിയ സിറ്റിയുടെ ഉത്സവമാക്കാന്‍ കൈ അഴിഞ്ഞു സഹായിക്കുന്ന എല്ലാ നല്ലവരായ വ്യാപാരി വ്യവസായികള്‍ക്കും നല്ലവരായ നാട്ടുകാര്‍ക്കും സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം നന്ദി രേഖപ്പെടുത്തി . സമാജം സെക്രട്ടറി ശ്രീ ജോജി ജോര്‍ജ് ,ശ്രീ ജോസ് കൊച്ചിന്‍ ഫുഡ്സ് , ശ്രീ ബിജു തയ്യില്‍ചിറ മത്തായി മാത്തുള്ള  തുടങ്ങിയവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.


ഈ വരുന്ന ഓഗസ്റ്റ്‌ പതിനേഴിനാണ്  നോര്‍ത്ത്‌ അമേരിക്കയെ ആകമാനം ആവേശം കൊള്ളിക്കുന്ന വള്ളംകളി കാനഡയില്‍ നടക്കുക.
വള്ളംകളി മത്സരം രാവിലെ 11.00 മണിയോടെ ആരംഭിക്കുന്നതാണ്‌. യു എസ്‌ എ യില്‍ നിന്നും കാനഡയില്‍ നിന്നുമായി ഇതിനോടകംതന്നെ മത്സരത്തിനായി നിരവധി  ടീമുകള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു.വള്ളംകളിക്ക്  പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ info@bramptonfestival.com എന്ന ഇമെയില്‍ വഴി ബന്ധപ്പെടെണ്ടാതാണ് എന്ന് സമാജം സെക്രട്ടറി ശ്രീ ജോജി ജോര്‍ജ് അറിയിച്ചു.