Breaking News

Trending right now:
Description
 
Aug 05, 2013

അഹല്യ: ആയുര്‍സൗഖ്യങ്ങളുടെ പുണ്യഭൂമി

സ്റ്റാഫ്‌ പ്രതിനിധി
image അനേകായിരങ്ങള്‍ക്ക്‌ രോഗങ്ങളില്‍നിന്നും പീഡകളില്‍നിന്നും ശാപമോക്ഷം നല്‌കുന്നിടം. അഹല്യ എന്ന പേര്‌ ഹൃദയത്തോട്‌ ചേര്‍ത്തുവയ്‌ക്കുന്നവര്‍ മലയാളികള്‍ മാത്രമല്ല. തമിഴ്‌നാട്ടില്‍നിന്നും വിദേശത്തുനിന്നും കഠിനരോഗങ്ങളുമായി എത്തുന്നവര്‍ പൂര്‍ണസൗഖ്യവുമായി സംതൃപ്‌തിയോടെ ഇവിടം വിട്ടുപോകുന്നു. നേത്രരോഗങ്ങളായാലും മാതൃ-ശിശുരോഗങ്ങളായാലും പ്രമേഹത്തിന്റെ കഠിനതകളായാലും ഇവിടെ വിദഗ്‌ധ ചികിത്സയുണ്ട്‌. ആധുനിക ചികിത്സകള്‍ക്കുള്ള ഏറ്റവും നവീന സൗകര്യങ്ങള്‍ക്കൊപ്പം നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ആയുര്‍വേദത്തിനു മാത്രമായി പ്രത്യേകവിഭാഗം പ്രവര്‍ത്തിക്കുന്നു.

പാലക്കാട്ട്‌ നഗരത്തില്‍നിന്ന്‌ ഏതാണ്ട്‌ മുപ്പതു കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട മലനിരകള്‍ അതിരുകാക്കുന്നിടമാണ്‌ അഹല്യയെന്ന സൗഖ്യഭൂമി. ഇലപ്പുള്ളി, പുതുശേരി, വടകരപ്പതി എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന അഹല്യയുടെ ചികിത്സാകേന്ദ്രം ആദ്യമായി കാണുന്നവര്‍ക്ക്‌ അതിശയക്കാഴ്‌ച തന്നെയാണ്‌. പാലക്കാടിന്റെ തനത്‌ അടയാളമായ നെടുങ്കന്‍ പനകള്‍ നിറഞ്ഞുവളരുന്നിടങ്ങളില്‍ അങ്ങിങ്ങായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ കണ്ടറിയാന്‍ ഒന്നോ രണ്ടോ ദിവസം തികയില്ല. 

കരിങ്കല്‍ ചുറ്റുമതിലിന്റെ സുരക്ഷിതത്വത്തില്‍ ഒരു സ്വകാര്യഫാമിലെത്തിയപോലെയേ രോഗികള്‍ക്കു തോന്നൂ. ടാറിട്ട വഴികളും ലാന്‍ഡ്‌സ്‌കേപ്‌ ചെയ്‌ത നടവഴികളും ശില്‌പഭംഗിയാര്‍ന്ന കെട്ടിടങ്ങളും ശിലാപ്രതിമകളും വിദേശപക്ഷികളും പശുക്കളുമുള്ള കൃഷിയിടങ്ങളും പാരമ്പര്യ കാഴ്‌ചകളൊരുക്കുന്ന ഗാലറിയുമെല്ലാം ആരെയും ഹഠാദാകര്‍ഷിക്കും. കാമ്പസിനു സ്വന്തമായി ഒരു എഫ്‌.എം. സ്റ്റേഷനുമുണ്ട്‌. 

Ahalya Eye Hospital

രോഗചികിത്സയ്‌ക്കായി എത്തിയതാണെന്നതു മറന്ന്‌ പ്രകൃതിയുടെ തനിമ ആസ്വദിച്ചു നടക്കുമ്പോള്‍തന്നെ പകുതി സൗഖ്യമായി. അതിനപ്പുറം ഏറ്റവും വിദഗ്‌ധ ഡോക്ടര്‍മാരും ഏറ്റവും ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്‌. അതുകൊണ്ടാണ്‌ കേരളത്തില്‍നിന്നും പുറത്തുനിന്നും ഇവിടംതേടി രോഗികള്‍ എത്തുന്നത്‌. പാലക്കാട്‌ വരെയെത്തിയാല്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശുപത്രിയിലെത്തുന്നതിന്‌ പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ദിവസം പലവട്ടം അഹല്യയുടെ വാഹനങ്ങള്‍ പാലക്കാട്ടുനിന്ന്‌ കാമ്പസിലേയ്‌ക്കും തിരിച്ചും സര്‍വീസ്‌ നടത്തുന്നു. 

Ahalya Ayurveda Hospital and Medical College - Photo @globalmalayalam

നേത്രചികിത്സയ്‌ക്കായുള്ള ആശുപത്രിയാണ്‌ എട്ടുവര്‍ഷംമുമ്പ്‌ അഹല്യ ഇവിടെ ആദ്യമായി ആരംഭിച്ചത്‌. അന്താരാഷ്ട്ര രംഗത്ത്‌ ആരോഗ്യകാര്യങ്ങളുടെ ഗുണമേന്മയും സുരക്ഷയും നിര്‍ണയിക്കുന്ന ജോയിന്റെ കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ (ജെസിഐ) അക്രഡിറ്റേഷനുള്ള ദക്ഷിണേന്ത്യയിലെതന്നെ അപൂര്‍വം ആശുപത്രികളില്‍ ഒന്നാണിത്‌. 300 കിടക്കകളുള്ള ആശുപത്രിയില്‍ തുന്നലുകളില്ലാത്ത തിമിര ശസ്‌ത്രക്രിയ മുതല്‍ കോര്‍ണിയല്‍ ട്രാന്‍സ്‌പ്ലാന്റേഷനുവരെയുള്ള സൗകര്യങ്ങളുണ്ട്‌. കുട്ടികളുടെ നേത്രചികിത്സയ്‌ക്കായി പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നു.

Ahalya mother and child hospital

ആയുര്‍വേദ മെഡിക്കല്‍ കോളജും മരുന്നു നിര്‍മാണ സൗകര്യവും അതിവിപുലമായ ഔഷധത്തോട്ടവുമെല്ലാമാണ്‌ ആയുര്‍വേദ വിഭാഗത്തിലുള്ളത്‌. ആയുര്‍വേദ മെഡിക്കല്‍ കോളജിന്‌ മൂന്നു വര്‍ഷം പ്രായമായി. മൂന്നു ബാച്ചുകളിലായി 150 പേര്‍ ആയുര്‍വേദ ബിരുദ പഠനം നടത്തുന്നു. നൂറു പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ്‌ ഇവിടെയുള്ളത്‌. വര്‍ഷങ്ങളുടെ ചികിത്സാപാരമ്പര്യം കൈമുതലായ നാല്‍പത്‌ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഇവിടെ ജോലി നോക്കുന്നു. ഡോ. സുലേഖ പൈയാണ്‌ ആയുര്‍വേദ കോളജ്‌ പ്രിന്‍സിപ്പല്‍. ഡോ. ആര്‍.വി.കെ വര്‍മ ഡയറക്ടറായി സേവനമനുഷ്ടിക്കുന്നു. ആയുര്‍വേദ ചികിത്സാ വിഭാഗത്തിന്‌ ഗുണമേന്മ വ്യക്തമാക്കുന്ന കേരള ടൂറിസം വകുപ്പിന്റെ ഗ്രീന്‍ലീഫ്‌ മുദ്രയുണ്ട്‌. 

Ahalya Diabetes Hosptial - a replica of Chennai railway station

ആയുര്‍വേദ മരുന്നുകള്‍ അതിന്റേതായ നിഷ്‌കര്‍ഷയില്‍ നിര്‍മിച്ചെടുക്കാനുള്ള ആധുനിക സൗകര്യങ്ങളുള്ള അഹല്യ മെഡിസിന്‍ മാനുഫാക്‌ചറിംഗ്‌ യൂണിറ്റ്‌ - അമ്മു ഇവിടെയുണ്ട്‌.

നാലുകെട്ടു മാതൃകയില്‍ നാല്‌ പ്രത്യേക അപാര്‍ട്ടുമെന്റുകളായി തിരിച്ച ഗസ്റ്റ്‌ ഹൗസില്‍ നാലു കുടുംബങ്ങള്‍ക്ക്‌ താമസിച്ച്‌ ചികിത്സ തേടാം. എല്ലാവിധ സൗകര്യങ്ങളുമടങ്ങിയതാണ്‌ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുംവിധം രൂപകല്‍പ്പന ചെയ്‌തതും റോസാപ്പൂത്തോട്ടത്തിന്റെ കാഴ്‌ചകളിലേയ്‌ക്കു കണ്‍തുറക്കുന്നതുമായ ഇവിടം. കൂടാതെ തടാകതീരത്തു നിര്‍മിച്ചിരിക്കുന്ന ലേക്ക്‌ ഹൗസുകള്‍ പതിനൊന്നെണ്ണമുണ്ട്‌. ഹെരിറ്റേജ്‌ കേന്ദ്രത്തില്‍ ചുമര്‍ചിത്രങ്ങളടക്കമുള്ള കാഴ്‌ചകള്‍ കാണാം. കൂടാതെ പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഇടംകൂടിയാണിത്‌. 

Heritage Center

അഹല്യ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനു കീഴിലാണ്‌ അഹല്യ ഹെല്‍ത്ത്‌ ഹെരിറ്റേജ്‌ ആന്‍ഡ്‌ നോളജ്‌ വില്ലേജ്‌ പ്രവര്‍ത്തിക്കുന്നത്‌. മെഡിക്കല്‍ ടൂറിസം രംഗത്തെ സ്‌പെഷ്യാലിറ്റി കേന്ദ്രമായി വളര്‍ത്തിയെടുക്കുകയാണ്‌ അഹല്യ ലക്ഷ്യമിടുന്നതെന്ന്‌ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ ഓപ്പറേഷന്‍സ്‌ ഹെഡ്‌ ഡോ. സുനില്‍ സദാനന്ദന്‍ പറഞ്ഞു.

Photo is loading

Dr. Sunil Sadanandan, Manager, Operations and Marketing

അഹല്യ ഡയബറ്റിസ്‌ ഹോസ്‌പിറ്റല്‍ 2011 മുതല്‍ പ്രവര്‍ത്തിക്കുന്നു. ചെന്നൈ റെയില്‍വേ സ്റ്റേഷന്‍ കണ്ടിട്ടുള്ളവര്‍ക്ക്‌ ഈ ആശുപത്രിയുടെ മുന്നിലെത്തിയാല്‍ ഒരു നിമിഷം അന്തംവിട്ടുനോക്കും. പുരാതനശില്‍പഭംഗിയാര്‍ന്ന ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്റെ തനിപ്പകര്‍പ്പാണ്‌ ഈ ആശുപത്രിക്കെട്ടിടം. 

കഴിഞ്ഞ വര്‍ഷം തുടക്കമിട്ട അഹല്യ ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റലില്‍ നിയോനേറ്റല്‍ കെയറിന്‌ പ്രത്യേക പ്രാധാന്യം നല്‌കുന്നു.

അഹല്യ കാംപസില്‍ പ്രവര്‍ത്തിക്കുന്ന അഹല്യ പബ്ലിക്‌ സ്‌കൂളില്‍ 300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

അഹല്യ കാമ്പസിനു ചുറ്റോടുചുറ്റും വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും അലയൊലികളുമായി അഹല്യ എഫ്‌എം റേഡിയോ ഇപ്പോള്‍ ഉടനടി പ്രവര്‍ത്തനം തുടങ്ങും. കാമ്പസിലെ വിദ്യാര്‍ത്ഥികള്‍തന്നെ റേഡിയോ ജോക്കികളായി രംഗത്തുവരുന്നുവെന്ന പ്രത്യേകതയുണ്ട്‌ ഈ റേഡിയോ നിലയത്തിന്‌.

കിട്ടുന്നതില്‍ ഒരു ഭാഗം സമൂഹത്തിന്‌ തിരികെക്കൊടുക്കണമെന്നതിന്റെ നല്ലപാഠവും അഹല്യ ഉള്‍ക്കൊണ്ടിരിക്കുന്നു. ആരോരുമില്ലാത്തവര്‍ക്കായി നടത്തുന്ന പ്രത്യേക സ്ഥാപനവും മറ്റു ചാരിറ്റി പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമാണ്‌.

വേനലില്‍ കരിഞ്ഞുണങ്ങുന്ന പാലക്കാടിന്‌ വലിയ മാതൃകയൊരുക്കിയിരിക്കുകയാണ്‌ അഹല്യ. പെയ്യുന്ന മഴയെല്ലാം മണ്ണിലിറക്കി, കുളങ്ങളില്‍ സമൃദ്ധിയായി നിറഞ്ഞുകവിയാന്‍ ഒന്‍പത്‌ കൂറ്റന്‍ മഴക്കുളങ്ങളാണ്‌ ഇവിടെ തീര്‍ത്തിരിക്കുന്നത്‌. ഇതുവഴി പലതുള്ളി പുരസ്‌കാരത്തിന്‌ അഹല്യ അര്‍ഹമായിരുന്നു. അഹല്യ പ്രവര്‍ത്തനം തുടങ്ങിയതിനുശേഷം ചുറ്റുപാടുമുള്ളവര്‍ക്ക്‌ വെള്ളം കിട്ടുന്നുവെന്നതുതന്നെ പ്രകൃതിയുടെ കനിവിന്റെ തെളിവ്‌. 

Photo is loading
Myny - battery powered green vehicle

പുകക്കാറ്റൂതാതെ പച്ചപ്പു നിറഞ്ഞ കാംപസ്‌ ചുറ്റിയൊന്നു കാണാന്‍ മൈനിയുണ്ട്‌. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇറക്കുമതി ചെയ്‌ത വാഹനമാണിത്‌.

ഈ കൂറ്റന്‍ കാംപസിന്റെ ഉപയോഗത്തിനായി കുറച്ചെങ്കിലും പച്ചക്കറിയും പാലും ഇവിടെത്തന്നെ ഉത്‌പാദിപ്പിക്കുന്നു.

കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ വലപ്പാട്‌ കടല്‍ത്തീരത്ത്‌ തുടക്കമിട്ട ചികിത്സാകേന്ദ്രത്തോടെയാണ്‌ അഹല്യയെന്ന വലിയ പ്രസ്ഥാനത്തിന്റെ തുടക്കം. വലപ്പാട്‌ കോതക്കുളം ബീച്ചിനോട്‌ ചേര്‍ന്ന്‌ ഇപ്പോഴും അഹല്യയുടെ ആയുര്‍വേദാശുപത്രി പ്രവര്‍ത്തിക്കുന്നു.

For more details :marketing@ahaliaayurvedic.org