Breaking News

Trending right now:
Description
 
Aug 05, 2013

നൊബേല്‍ പുരസ്‌കാര ജേതാവ്‌ കാര്‍മന്‌ ഈജിപ്‌തില്‍ പ്രവേശനം നിഷേധിച്ചു

image സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ആദ്യത്തെ അറബി വനിത യെമന്‍ സ്വദേശി കാര്‍മന്‌ ഈജിപ്‌തില്‍ പ്രവേശനം നിഷേധിച്ചു. കയ്‌റോ വിമാനത്താവളത്തിലെത്തിയ കാര്‍മനെ വിമാനത്താവളത്തിനു പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വന്ന വിമാനത്തില്‍ത്തന്നെ യുഎഇയിലേക്ക്‌ തിരിച്ചയച്ചു. ഈജിപ്‌തിലെ സൈനിക അട്ടിമറിയെ അപലപിച്ചുകൊണ്ട്‌ നേരത്തേ കാര്‍മന്‍ പ്രസ്‌താവന പുറപ്പെടുവിച്ചിരുന്നു. മുര്‍സിയെ അധികാരത്തില്‍ പുനഃപ്രതിഷ്‌ഠിക്കണമെന്നാവശ്യപ്പെട്ട്‌ മുസ്‌ലിം ബ്രദര്‍ഹുഡ്‌ കയ്‌റോയില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനാണ്‌ കാര്‍മന്‍ എത്തിയതെന്നു പറയപ്പെടുന്നു.