Breaking News

Trending right now:
Description
 
Aug 04, 2013

പാലക്കാട്ട്‌ എസ്‌ബിഐ എന്‍ആര്‍ഐ മീറ്റ്‌ സംഘടിപ്പിച്ചു

ടി.വി. ബാലസുബ്രമണ്യന്‍
image സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തില്‍ പാലക്കാട്ട്‌ എന്‍ആര്‍ഐ മീറ്റ്‌ സംഘടിപ്പിച്ചു. ജനറല്‍ മാനേജര്‍ അന്റനോയിയോ ഡിസൂസ മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡിജിഎം അഖില വെങ്കിടേഷ്‌ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിജിഎം ടോം ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി മലയാളിയായ പി. നാഥ്‌ മേനോന്‍ ആശംസകള്‍ നേര്‍ന്നു. അബിന്‍ നായക്‌ എസ്‌ബിഐ മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ച്‌ സംസാരിച്ചു.

എസ്‌ബിഐ റീജണല്‍ മാനേജര്‍ പി. ശിവകുമാര്‍ സ്വാഗതവും പാലക്കാട്‌ എസ്‌ബിഐയിലെ ചീഫ്‌ മാനേജര്‍ പ്രദീപ്‌ നായര്‍ നന്ദിയും പറഞ്ഞു.

പാലക്കാട്‌ എന്‍ആര്‍ഐ ബ്രാഞ്ച്‌ മാനേജര്‍ കെ.വി. പ്രദീപ്‌കുമാര്‍ പരിപാടിക്ക്‌ നേതൃത്വം നല്‌കി.