Breaking News

Trending right now:
Description
 
Oct 13, 2012

ആപ്പിളിന്റെ ഐപാഡ്‌ മിനി 23-ന്‌ വിപണിയിലെത്തും

റിയ മെര്‍ലിന്‍, riamerlin@hotmail.com
image ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്ന ഐപാഡ്‌ മിനി ഈ മാസം 23-ന്‌ പുറത്തിറക്കിയേക്കും. ആപ്പിളിന്റെ ഐപാഡുകളേക്കാള്‍ വിലക്കുറവായിരിക്കും മിനിയേച്ചര്‍ ടാബ്‌ലറ്റായ ആപ്പിള്‍ ഐപാഡ്‌ മിനിക്ക്‌. 7.85ഏഴിഞ്ചില്‍ കൂടുതലായിരിക്കും ഇതിന്റെ വലിപ്പമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇന്ത്യ പോലുള്ള വിപണികളില്‍ മികച്ച വില്‍പ്പന കണ്ടെത്താന്‍ ഐപാഡ്‌ മിനിക്ക്‌ കഴിയുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

നവംബര്‍ ആദ്യ ആഴ്‌ചയില്‍തന്നെ ഐപാഡ്‌ മിനി ഉപയോക്താക്കളുടെ കൈകളിലെത്തിയേക്കും. ഈ വര്‍ഷം ക്രിസ്‌മസ്‌-ന്യൂഇയര്‍ സീസണില്‍ ചൂടപ്പം പോലെ വില്‍ക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. 250 മുതല്‍ 300 വരെ അമേരിക്കന്‍ ഡോളര്‍ ആയിരിക്കും മിനിയുടെ വില എന്നാണ്‌ വിലയിരുത്തല്‍.

പത്തുലക്ഷം ഐപാഡ്‌ മിനിക്ക്‌ ആപ്പിള്‍ ഒാര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നാണ്‌ പ്രചരിക്കുന്നത്‌. മികച്ച വില്‍പ്പന ലക്ഷ്യമിടുന്നുണ്ടെന്ന്‌ ഇതില്‍നിന്നു വ്യക്തം. ചൈനയിലും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലുമായിരിക്കും ഇവ നിര്‍മിക്കുക.

ആമസോണിന്റെ കൈന്‍ഡ്‌ലെയുടെ ഇരട്ടിയാണ്‌ ആപ്പിളിന്റെ ഓര്‍ഡര്‍. ആദ്യമാസങ്ങളില്‍തന്നെ കൈന്‍ഡ്‌ലെ അഞ്ചുമില്യണ്‍ വിറ്റഴിച്ചിരുന്നു. കൈന്‍ഡ്‌ലെ ഫയറിന്റെ വില 199 അമേരിക്കന്‍ ഡോളറായിരുന്നു.

ഏഴിഞ്ച്‌ വലിപ്പത്തിലുള്ള ടാബ്‌ലറ്റ്‌ നിര്‍മിക്കാനായുള്ള ഗവേഷണപദ്ധതികള്‍ക്ക്‌ ആപ്പിള്‍ നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നെങ്കിലും മുന്‍ മേധാവി സ്റ്റീവ്‌ ജോബ്‌സിന്‌ ഇതിനോട്‌ താത്‌പര്യമില്ലായിരുന്നുവത്രേ. പത്തിഞ്ച്‌ എങ്കിലും വലിപ്പമുണ്ടെങ്കിലേ സ്‌മാര്‍ട്ട്‌ഫോണുകളുമായി മത്സരിക്കാന്‍ കഴിയൂ എന്നായിരുന്നു ജോബ്‌സിന്റെ കാഴ്‌ചപ്പാട്‌.

മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ 8 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലുള്ള ടാബ്‌ലറ്റുകള്‍ പുറത്തിറക്കുന്നതിനു മുമ്പേ ആപ്പിള്‍ മിനി വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്‌. ഒക്ടോബര്‍ 26-ന്‌ വിന്‍ഡോസ്‌ 8 വിപണിയിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. x1920x1080 പിക്‌സല്‍ ഫുള്‍ എച്ച്‌ഡി ക്ലിയര്‍ ടൈപ്പ്‌ സ്‌ക്രീന്‍, യുഎസ്‌ബി 3.0 കണക്ടര്‍, ഗോറില്ല ഗ്ലാസ്‌ 2 ഡിസ്‌പ്ലേ തുടങ്ങിയവയാണ്‌ വിന്‍ഡോസ്‌ 8 ടാബ്‌ലറ്റിന്റെ പ്രത്യേകതകള്‍.