Breaking News

Trending right now:
Description
 
Aug 01, 2013

മിനി സാജുവിന്റെ നിര്യാണത്തില്‍ കെഎച്എന്‍എ അനുശോചനം അറിയിച്ചു

മാത്യു മൂലേച്ചേരില്‍
image

ന്യൂയോര്‍ക്ക്: ഫിലഡല്‍ഫിയയില്‍ നിര്യാതയായ മിനി സാജുവിന്റെ അകാല നിര്യാണത്തില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്എന്‍എ) ഫ്ലോറിഡയില്‍ വച്ചു നടത്തിയ പൊതുയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കെഎച്എന്‍എയുടെ ആരംഭകാല പ്രവര്‍ത്തകനും അഭ്യുദയ കാംക്ഷിയുമായ ശിവന്‍ പിള്ളയുടെ മകളാണ് മിനി. ഈ വിഷയം പൊതുയോഗത്തില്‍ അവതരിപ്പിച്ചത് പ്രസിഡന്റ് ടി.എന്‍ നായരായിരുന്നു. ഇതുപോലുള്ള അവസരങ്ങളില്‍ സംഘടന അംഗങ്ങളോടൊപ്പം നിലകൊള്ളേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറയുകയുണ്ടായി.  മിനിയുടെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബാംഗങ്ങളോട് തന്റെയും കെഎച്എന്‍എയുടെയും അനുശോചനം അറിയിക്കുന്നതായി  പ്രസിഡന്റ് ടി.എന്‍ നായര്‍ പത്രകുറിപ്പില്‍ അറിയിച്ചു.