Breaking News

Trending right now:
Description
 
Aug 01, 2013

കുടുംബ നവികരണ ധ്യാനം യു കെ യില്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെ

ലാസര്‍ മുളക്കല്‍
image

പ്രവാസ ജിവിതത്തില്‍ കുടുംബങ്ങളുടെ സുസ്ഥിതിയ്‌ക്കായി കുടുംബനവികരണ ധ്യാനം യു കെ യില്‍ ഓഗസ്റ്റ് 16 മുതല്‍
25 വരെ നടക്കും.ധ്യാനം നയിക്കുന്നത് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടരും ഗാനരചിതാവും
സംഗിത സംവിധായകനുമായ ഫാ ബിനോജ് മുളവരിക്കല്‍ ആയിരിക്കും.ഓഗസ്റ്റ് 16 മുതല്‍ 18 വരെ സൌത്ത്ഹാള്‍
സെ.അന്‍സേലം ദേവാലയത്തിലും,ഓഗസ്റ്റ് 19 മുതല്‍ 21 വരെ ക്രോയിടന്‍ സെ. മേരിസ് ദേവാലയത്തിലും,ഓഗസ്റ്റ് 22 മുതല്‍
24 വരെ ഈസ്റ്റ്‌ ഹാം സെ. മൈക്കില്‍സ് ദേവാലയത്തിലും ധ്യാനം നടക്കുന്നതായിരിക്കും.
ഓഗസ്റ്റ് 25 നു  യേല്‍സ്ഫോര്‍ഡ് ഔര്‍ ലേഡി ഓഫ് അസ്സംപ്ഷന്‍ ദേവാലയത്തില്‍ വെച്ചു ആഘോഷപരമായ
ദിവ്യബലിയോടുകുടി ധ്യാനം സമാപിക്കും.
ദിവ്യബലി,ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആത്മീയ അഭിക്ഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, 
വച്ചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധനകള്‍, രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍
തുടങ്ങിയ എല്ലാ ശുശ്രുഷകളും ഫാ ബിനോജ് മുളവരിക്കലിന്‍റെ നേതൃത്തില്‍ ധ്യാന കേന്ദ്രങ്ങളില്‍ നടക്കും
കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ എല്ലാവരെയും ധ്യാനത്തിലും ശുശ്രുഷകളിലും പങ്കെടുക്കുവാന്‍ സ്വാഗതം
ചെയ്യുന്നതായി ചാപ്ലിന്‍ ഫാ ജോണ്‍സന്‍ അലക്സാണ്ടര്‍ അറിയിച്ചു.
യേല്‍സ്ഫോര്‍ഡിലേക്ക് സൌത്ത്ഹാള്‍, ക്രോയിടന്‍,ഈസ്റ്റ്‌ഹാം എന്നിവിടങ്ങളില്‍ നിന്നു കോച്ച് ബസ്സ്‌ ലഭ്യമായിരിക്കും
ബസ്സ്‌ സിറ്റ് ബൂക്കിങ്ങ്നും മറ്റു ധ്യാനത്തിന്‍റെ കുടുതല്‍ വിവരങ്ങള്‍ അറിയുവാനും ബന്ധപ്പെടുക
കെ ജെ ജോണ്‍സന്‍ 07846239637(ഈസ്റ്റ്‌ഹാം)ജോളി ഫെര്‍നാണ്ടസ് 07984583017(ഈസ്റ്റ്‌ഹാം) ജോയ് പിറ്റര്‍ 07776233434 (ക്രോയിടന്‍)
ടെറന്‍സ് ആന്റണി 07862723589 (ക്രോയിടന്‍) മേരി വര്‍ഗ്ഗിസ് 02085747822 (സൌത്ത്ഹാള്‍) ) )).,) ക്ലാര പിറ്റര്‍ 02085744271 (സൌത്ത്ഹാള്‍)
ധ്യാനം നടക്കുന്ന ദേവാലയങ്ങളുടെ വിലാസവും സമയവും:-
16 -18 August 2013 ,St Anselm's church , Southall ,UB2 4BE
16th Friday at 5.30pm to 10.pm,17thsaturday at 7.30pm to 10.00pm, 18th Sunday at 1.00pm to 4.00pm
19-21 August 2013,St Mary's church, Croydon, CR0 2AR,  from Monday to Wednesday at 5.00pm to 8.30pm
22-24 August 2013 ,St Micheal's church ,Eastham, E6 6ED
22nd Thursday & 23rd Friday  at 4.30pm to 8.30pm
24th Saturday at 2.00pm to 5.00pm & 7.00pm to 9.00pm
25th August 2013, Aylesford priory , aylesford , kent, ME20 7BX, Solemn high mass at 12.00noon