Breaking News

Trending right now:
Description
 
Aug 01, 2013

തക്കാളിയുടെ സ്ഥിര ഉപയോഗം ഹൃദ്‌രോഗസാധ്യത കുറയ്‌ക്കുമെന്ന്‌ പഠനങ്ങള്‍

image തക്കാളി സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഹൃദ്‌രോഗസാധ്യത 26% വരെ കുറയ്‌ക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. തക്കാളിക്ക്‌ ചുവന്ന നിറം നല്‍കുന്ന ലൈകോപിന്‍ എന്ന ആന്റിഓക്‌സിഡന്റാണ്‌ ഹൃദ്‌രോഗസാധ്യത കുറയ്‌ക്കുന്നത്‌. ബോസ്റ്റണിലെ ടഫ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ദീര്‍ഘനാളായി ഹൃദ്‌രോഗ ചികിത്സയിലുള്ള നൂറുകണക്കിനാളുകളില്‍ നടത്തിയ പഠനമാണ്‌ ഇത്തരമൊരു കണ്ടെത്തലിലേക്ക്‌ നയിച്ചത്‌.

കാര്‍ഡിയോവാസ്‌കുലര്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനു ലൈകോപിന്‍ സഹായകമാണെന്നാണ്‌്‌ ഗവേഷകര്‍ കണ്ടെത്തിയത്‌.