Breaking News

Trending right now:
Description
 
Jul 31, 2013

ഓണത്തിന്‌ സാംസങ്‌ വര്‍ണവിസ്‌മയം

image ഡിജിറ്റല്‍ സാങ്കേതികരംഗത്തെ മുന്‍നിരക്കാരായ സാംസങ്‌ ഇലക്ട്രോണിക്‌സ്‌ ഓണത്തിന്‌ ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍ വിഭാഗങ്ങളിലായി പുതിയ മൂന്ന്‌ നൂതന പ്രീമിയം ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കുന്നു. അള്‍ട്രാ ഹൈ ഡെഫനിഷന്‍ (യുഎച്ച്‌ഡി) ടിവി - 85എസ്‌9, പ്രീമിയം സൈഡ്‌ ബൈ സൈഡ്‌ ഫ്രോസ്‌റ്റ്‌ ഫ്രീ റഫ്രിജറേറ്റര്‍ - ടി9000, ഫ്‌ളോര്‍ സ്‌റ്റാന്‍ഡിംഗ്‌ എയര്‍ കണ്ടീഷണര്‍ - ക്യൂ9000 എന്നീ ഉത്‌പന്നങ്ങളാണ്‌ 'വര്‍ണവിസ്‌മയം' ഓണം കണ്‍സ്യൂമര്‍ പ്രമോഷനു പുറമെ ഓണത്തിനായി സാംസങ്‌ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്‌.

വര്‍ണവിസ്‌മയത്തിന്റെ ഭാഗമായി ഓരോ സാംസങ്‌ ഉത്‌പന്നം വാങ്ങുമ്പോഴും ഉറപ്പായും ഒരു സമ്മാനം ലഭിക്കും. ഇതിനുപുറമെ 50,000 രൂപ വിലയുള്ള സ്‌മാര്‍ട്ട്‌ ഹോം ജാക്ക്‌പോട്ട്‌ സമ്മാനം സ്വന്തമാക്കാനും അവസരമുണ്ട്‌. ഓഗസ്‌റ്റ്‌ 1 മുതല്‍ സെപ്‌റ്റംബര്‍ 15 വരെ കേരളത്തിലെ എല്ലാ സാംസങ്‌ അംഗീകൃത ഷോറൂമുകളിലുമായി വര്‍ണവിസ്‌മയം ഓഫര്‍ ലഭ്യമാകും.
സാങ്കേതികവിദ്യയുടെ മികവും മികച്ച രൂപകല്‍പനയും ഉള്‍ച്ചേരുന്ന 85എസ്‌9 സാംസങിന്റെ ആദ്യത്തെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ ടിവിയാണ്‌. ആകര്‍ഷകമായ ടൈംലെസ്‌ ഗാലറി ഡിസൈനിലുള്ള 85 ഇഞ്ച്‌ വലിപ്പത്തിലുള്ള ഈ ടിവിയുടെ ഡിസ്‌പ്ലെ, അതിന്റെ ഫ്രെയിമിനുള്ളില്‍ ഫ്‌ളോട്ട്‌ ചെയ്യുന്നതുപോലെ തോന്നിപ്പിക്കും. സാംസങിന്റെ വണ്‍ കണക്ട്‌ സൊല്യൂഷന്‍ രൂപകല്‍പ്പനയനുസരിച്ച്‌ ഒരേ ഒരു കേബിള്‍ മാത്രമേ ഇതിന്‌ ആവശ്യമുള്ളൂ. അതുവഴി പിന്നില്‍ കേബിളുകള്‍ കൂടിക്കുഴഞ്ഞുള്ള അഭംഗിയുണ്ടാകില്ല.

സാംസങിന്റെ അപ്‌-സ്‌കെയിലിംഗ്‌ എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ 85എസ്‌9 ടിവിക്ക്‌ എച്ച്‌ഡി അല്ലെങ്കില്‍ ഫുള്‍ എച്ച്‌ഡിയെ യുഎച്ച്‌ഡി തലത്തിലുള്ള ചിത്രത്തിന്റെ ഗുണമേന്മയിലേയ്‌ക്ക്‌ ഉയര്‍ത്താന്‍ കഴിയും. യഥാര്‍ത്ഥ്യത്തോട്‌ അടുത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ ലഭിക്കാന്‍ ഇതുവഴി സാധിക്കും. സാധാരണ ഫുള്‍ എച്ച്‌ഡി ചിത്രത്തിനേക്കാള്‍ നാലിരട്ടി വ്യക്തതയും വിശദാംശങ്ങളും നിറഞ്ഞതായിരിക്കും ഇതില്‍നിന്നു ലഭിക്കുന്ന ചിത്രങ്ങള്‍. മിഴിവേറിയ ചിത്രങ്ങള്‍ക്കൊപ്പം 120 വാട്ട്‌ അരെ സ്‌പീക്കറുകള്‍ ഫ്രെയിമിനുള്ളില്‍ ചേര്‍ത്തുവച്ച 85എസ്‌9 യുഎച്ച്‌ഡി ടിവി മികച്ച ഓഡിയോ അനുഭവവും നല്‌കുന്നു. സോഫ്‌റ്റ്‌ വെയര്‍, ഹാര്‍ഡ്‌വെയര്‍ രംഗത്ത്‌ വരുത്തിയിരിക്കുന്ന ഗുണമേന്മാവര്‍ദ്ധനവിന്റെ മെച്ചം ഉപയോക്താക്കള്‍ക്ക്‌ നേരിട്ട്‌ അനുഭവിച്ചറിയാം. 27,00,000 രൂപ വിലയുള്ള 85എസ്‌9 യുഎച്ച്‌ഡി ടിവി ഇന്ത്യയിലെങ്ങും പ്രമുഖ സ്റ്റോറുകളില്‍ ലഭിക്കും.

ലോകത്തുതന്നെ ആദ്യമായി എയര്‍കണ്ടീഷനറുകളില്‍ ജെറ്റ്‌ എന്‍ജിന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌ സാംസങിന്റെ ക്യൂ9000-ലാണ്‌. വലിയ മുറികളില്‍ പോലും മികച്ച രീതിയില്‍ തണുപ്പുപകരുന്നതിനും ചൂട്‌ നല്‌കുന്നതിനും കഴിയുംവിധം മൂന്നു സ്‌പൈറല്‍ എയര്‍ഫ്‌ളോകളാണ്‌ ഇവയ്‌ക്ക്‌. മികച്ച കാര്യക്ഷമതയും കുറഞ്ഞ ഊര്‍ജ്ജോപയോഗവും ഉറപ്പുവരുത്താനായി മൂന്നു ഫാനുകളും ഏഴ്‌ കൂളിംഗ്‌ സെറ്റിംഗുകളും ഒന്നിച്ചോ വെവ്വേറെയോ പ്രവര്‍ത്തിപ്പിക്കാം. ക്യൂ9000 എയര്‍കണ്ടീഷനര്‍ കൂളിംഗ്‌ മാത്രമായോ അല്ലെങ്കില്‍ തണുപ്പും ചൂടും നല്‌കുന്ന ക്ലൈമറ്റ്‌ കണ്‍ട്രോള്‍ സംവിധാനമുള്ളതോ ആയ രണ്ടു മോഡലുകളില്‍ ലഭ്യമാണ്‌. ഇതുവഴി എസിയും ഹീറ്ററും വെവ്വേറെ വാങ്ങുന്നത്‌ ഒഴിവാക്കാം. ആകര്‍ഷകമായ ഗ്ലോസി ഗ്ലാസ്‌ ഫിനിഷില്‍ എര്‍ത്തിബ്രൗണ്‍ നിറത്തിലാണ്‌ ക്യൂ9000 വിപണിയിലെത്തുന്നത്‌. ഫെതര്‍ ടച്ച്‌ ബട്ടണുകള്‍ ഉപയോഗിച്ച്‌ പേഴ്‌സണലൈസ്‌ ചെയ്യാന്‍ കഴിയുംവിധം സോഫ്‌റ്റ്‌ ടച്ച്‌ പ്രീമിയം കണ്‍ട്രോള്‍ പാനലുകളാണ്‌ ഇവയില്‍. എയര്‍കണ്ടീഷണര്‍ ഓണ്‍ ചെയ്യുമ്പോള്‍ മാത്രം പോപ്‌ അപ്‌ ചെയ്യുന്ന തരം സവിശേഷമായ ഹിഡന്‍ ഡിസ്‌പ്ലേ പാനലാണ്‌ ഇവയ്‌ക്ക്‌.

ഉപയോഗക്ഷമതയ്‌ക്കും സൗകര്യത്തിനുമായി ആധുനിക സജ്ജീകരണങ്ങളാണ്‌ ക്യൂ9000-ല്‍ ഉള്ളത്‌. സ്‌മാര്‍ട്ട്‌ സെന്‍സര്‍, സ്‌മാര്‍ട്ട്‌ ഇന്‍വര്‍ട്ടര്‍ കംപ്രസര്‍ എന്നിവ വൈദ്യുതി 50 ശതമാനം വരെ ലാഭിക്കാന്‍ സഹായിക്കുന്നു. വൈറസ്‌ ഡോക്ടര്‍, സീറോ ഫില്‍റ്റര്‍, ഫുള്‍ എച്ച്‌ഡി ഫില്‍റ്റര്‍ എന്നിവ വിനാശകാരികളായ സൂക്ഷ്‌മജീവികളെയും പൊടിയേയും 99.99 ശതമാനം ഒഴിവാക്കുന്നു. ബില്‍റ്റ്‌-ഇന്‍ ഡീഹ്യൂമിഡിഫയര്‍ ഓപ്പറേഷന്‍, മികച്ച സ്ലീപ്‌ ഫീച്ചര്‍ എന്നിവ സ്വസ്ഥമായി പ്രവര്‍ത്തിക്കുന്നതിന്‌ വഴിയൊരുക്കുന്നു.


അടുത്ത മാസം ആദ്യമായി വിപണിയിലെത്തുന്ന പ്രീമിയം തലത്തിലുള്ള സാംസങ്‌ ടി9000 റഫ്രിജറേറ്റര്‍ നൂതനവും ആകര്‍ഷകവുമാണ്‌. ഏറെ തിരക്കുള്ള കുടുംബങ്ങള്‍ക്ക്‌ ഏറെ ഉപയോഗപ്രദവും ആകര്‍ഷകമായ സൗകര്യങ്ങളുള്ളവയുമാണ്‌. മുകള്‍ഭാഗത്ത്‌ റഫ്രിജറേറ്ററും ഫ്രീസര്‍ താഴേത്തട്ടിലുമാണ്‌. താഴെ ഇടത്‌ കംപാര്‍ട്ട്‌മെന്റ്‌ ഫ്രീസര്‍ ആയി ഉപയോഗിക്കുമ്പോള്‍ താഴെ വലതുവശം റഫ്രിജറേറ്റര്‍ ആയോ ഫ്രീസര്‍ ആയോ ഉപയോഗിക്കാം. 765 ലിറ്റര്‍ ശേഷിയുള്ള ടി9000-ല്‍ 489 ലിറ്റര്‍ റഫ്രിജറേറ്റര്‍ ആയും 276 ലിറ്റര്‍ ഫ്രീസര്‍ ആയും ഉപയോഗിക്കാം. പാര്‍ട്ടീഷന്‍ ഭിത്തികള്‍ ഇല്ലാതെ മികച്ച സ്ഥലസൗകര്യമാണ്‌ ഈ റഫ്രിജറേറ്ററിന്‌. ഉപയോക്താവിന്‌ സാധനങ്ങള്‍ മാറ്റിമറിക്കാതെ ആഹാരസാധനങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കുന്നതിനും എടുത്തുപയോഗിക്കുന്നതിനും കഴിയും. കുറഞ്ഞ ഉയരത്തിലുള്ള ഫ്രീസര്‍ ആയതിനാല്‍ ഭാരമേറിയ ഫ്രോസന്‍ ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്നതിന്‌ അധികം ആയാസപ്പെടേണ്ടി വരില്ല. ഫോള്‍ഡ്‌ ചെയ്യാവുന്ന വിധത്തിലുള്ള ഷെല്‍ഫ്‌, ഈസി ഗാര്‍ഡ്‌ തുടങ്ങിയവ കൂടുതല്‍ ആകര്‍ഷകമായ സൗകര്യങ്ങളാണ്‌.

വിപ്ലവകരമായ ട്രിപ്പിള്‍ കൂളിംഗ്‌ സാങ്കേതികവിദ്യയും രണ്ട്‌ കംപ്രസറുകളും ഉപയോഗിക്കുന്നവയാണ്‌ ഈ റഫ്രിജറേറ്റര്‍. അതുകൊണ്ടുതന്നെ വളരെ വേഗത്തിലും ഫലപ്രദമായും കൂടുതല്‍ സ്ഥലത്ത്‌ കൃത്യമായി തണുപ്പെത്തിക്കുന്നതിനും കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ കൂടുതല്‍ ഫ്രഷായി സൂക്ഷിക്കുന്നതിനും സാധിക്കും. കൂടാതെ, കൂള്‍സെലക്ട്‌ പ്ലസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ആവശ്യമായ താപനില മുന്‍കൂട്ടി നിശ്ചയിക്കാം. കാലങ്ങളെ വെല്ലുന്ന രൂപകല്‍പ്പനയാണ്‌ ടി9000-ന്റേത്‌. ശരിയായ മെറ്റല്‍ ഹാന്‍ഡിലും ആയതിനാല്‍ ഒരിക്കലും ഭംഗി നഷ്ടപ്പെടുന്നില്ല.

സാംസങ്‌ വര്‍ണവിസ്‌മയം ഓണം പ്രമോഷന്‍വഴി സാംസങ്‌ ഓഡിയോ വിഷ്വല്‍ അല്ലെങ്കില്‍ ഹോം അപ്ലയന്‍സ്‌ ഉത്‌പന്നം വാങ്ങുമ്പോള്‍ ഓരോ പര്‍ച്ചേയ്‌സിനുമൊപ്പം ഉറപ്പായും സമ്മാനങ്ങള്‍ സ്വന്തമാക്കാം. സാംസങ്‌ പാനല്‍ ടിവികള്‍ക്കൊപ്പം സാംസങ്‌ എയര്‍ട്രാക്ക്‌ ഹോം തിയേറ്റര്‍, ഡിവിഡി പ്ലെയറുകള്‍, യുഎസ്‌ബി പെന്‍ ഡ്രൈവുകള്‍ എന്നിവയും മൈക്രോവേവ്‌ അവനുകള്‍ക്കൊപ്പം കുക്ക്‌ ആന്‍ഡ്‌ ക്യാരി കിറ്റുകളും തെരഞ്ഞെടുക്കപ്പെട്ട റഫ്രിജറേറ്ററുകള്‍ക്കൊപ്പം ഫ്രഷ്‌ ആന്‍ഡ്‌ സീല്‍ കിറ്റുകളും വാഷിംഗ്‌ മെഷീനുകള്‍ക്കൊപ്പം കാഷ്‌ ബാക്ക്‌ ഓഫറുകളുമാണ്‌ ലഭിക്കുന്നത്‌. കൂടാതെ സാംസങ്‌ ഉപയോക്താക്കള്‍ക്ക്‌ സ്‌മാര്‍ട്ട്‌ ഹോം ജായ്‌ക്ക്‌പോട്ടിനായുള്ള പ്രതിദിന ബംപര്‍ ഡ്രോയിലും പങ്കെടുക്കാം. 45 ദിവസത്തേയ്‌ക്ക്‌ ഓരോ ദിവസവും ഓരോരുത്തര്‍ എന്ന രീതിയിലാണ്‌ ജായ്‌ക്ക്‌പോട്ടിനുള്ള സമ്മാനാര്‍ഹരെ കണ്ടെത്തുക. സാംസങ്‌ സ്‌മാര്‍ട്ട്‌ ഹോം ജായ്‌ക്ക്‌പോട്ടില്‍ പങ്കെടുക്കുന്നതിനായി ഉപയോക്താക്കള്‍ സാസംങിലേയ്‌ക്ക്‌ 54242 എന്ന നമ്പരിലേയ്‌ക്ക്‌ പ്രോഡക്ട്‌ പര്‍ച്ചേയ്‌സ്‌ കോഡും തീയതിയും സഹിതം എസ്‌എംഎസ്‌ ചെയ്യണം.