Breaking News

Trending right now:
Description
 
Jul 31, 2013

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത്‌ ഹൃദ്രോഗം മൂലം

image

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ കൊല്ലുന്ന രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിന്‌. രജിസ്‌ട്രാര്‍ ജനറല്‍ ഓഫ്‌ ഇന്ത്യയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ സര്‍വേയിലാണ്‌ ഇക്കാര്യം തെളിഞ്ഞത് 25 -നും 69- നും ഇടയില്‍ പ്രായമുള്ളവരില്‍ 25 ശതമാനം പേരും മരിക്കുന്നത്‌ ഹൃദ്രോഗം മൂലമാണെന്നാണ്‌ പഠന റിപ്പോര്‍ട്ട്‌. സ്‌ത്രീ-പുരുഷ ഭേദമില്ലാതെ ഹൃദ്രോഗം എല്ലാവരിലും കണ്ടുവരുന്നുണ്ടെന്നും സര്‍വേയില്‍ വ്യക്തമാകുന്നു. ലോകത്തുള്ള ഹൃദ്രോഗികളില്‍ 60 ശതമാനവും ഇന്ത്യയിലാണെന്നും സര്‍വേ ഫലം.