Breaking News

Trending right now:
Description
 
Jul 31, 2013

ഡബ്ലു.എം.സി 'എന്‍.ആര്‍കെ ഫെസ്റ്റ് 2' സംഗമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാത്യു മൂലേച്ചേരില്‍
image തിരുവനന്തപുരം: ഡബ്ല്യു.എം.സി കേരള പ്രൊവിന്‍സിന്റെ 'എന്‍.ആര്‍കെ ഫെസ്റ്റ്-2' വിനോടനുബന്ധിച്ചു തിരുവനന്തപുരത്ത് ഉദയ സമുദ്ര റിസോര്‍ട്ട് ഹോട്ടലില്‍ വച്ച് ആഗസ്റ്റ് 9,10 തീയതികളില്‍ നടത്തുന്ന എന്‍ആര്‍കെ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ലു.എം.സി അമേരിക്ക റീജിയണല്‍ വൈസ് പ്രസിഡന്റ് പി.സി മാത്യു അറിയിച്ചു.

എന്‍.ആര്‍കെ സംഗമത്തിന്റെ നടത്തിപ്പു കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കി കുളങ്ങര, കേരള പ്രൊവിന്‍സ് പ്രസിഡന്റ് മോഹന്‍ പാലക്കാട്, കേരള പ്രൊവിന്‍സ് ചെയര്‍മാന്‍ അനോജ് കുമാര്‍, എന്നിവരും മറ്റുള്ള ഡബ്ലു.എം.സി നേതാക്കളും ഉള്‍പ്പെടുന്ന സംഘത്തോടൊപ്പം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് അദ്ദേഹം ഇതറിയിച്ചത്.

200-ലധികം കുടുംബങ്ങള്‍ പങ്കെടുക്കുന്ന എന്‍.ആര്‍കെ സംഗമത്തില്‍ മന്ത്രി കെ.സി ജോസഫ്, കേന്ദ്രമന്ത്രി ശശി തരൂര്‍,  എം.എ ബേബി എം.പി, ഡോ. ബാബു പോള്‍, ടി.പി ശ്രീനിവാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഡബ്ലു.എം.സി ഗ്ലോബല്‍ പ്രസിഡന്റ് എ.എസ് ജോസ്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. പോളി മാത്യു, കമ്മിറ്റി ചെയര്‍മാന്‍ കമാന്‍ഡര്‍ വര്‍ക്കി കുളങ്ങര, കേരള പ്രൊവിന്‍സ് പ്രസിഡന്റ് മോഹന്‍ പാലക്കാട്, ചെയര്‍മാന്‍ അനോജ് കുമാര്‍, വി. രാമചന്ദ്രന്‍, ജയിംസ് ജോര്‍ജ്, സി. അനില്‍ കുമാര്‍, ബിഷപ്പ് റിട്ട.റവ: ഡോ. സാമുവേല്‍ വര്‍ഗീസ് പൂക്കോയിക്കല്‍, സുരേഷ സി.ആര്‍, മുതലായവര്‍ ചടങ്ങിന് നേതൃത്വം നല്‍കും.

ഈ സംഗമത്തിലൂടെ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനും, ആ വിഷയങ്ങള്‍ ഉന്നത അധികാരികളുടെ അടുത്ത് അവതരിപ്പിക്കുവാനും സാധിക്കുമെന്ന് പി.സി മാത്യു പറഞ്ഞു. എന്‍ആര്‍കെ സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന സുവനീറില്‍ പരസ്യം നല്‍കുന്നതിനോ, അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോ താത്പര്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. 

പി.സി. മാത്യു : 972-999-6877; മോഹന്‍ പാലക്കാട് : 91-994-678-8318; വര്‍ക്കി കുളങ്ങര: 91-944-710-1188