Breaking News

Trending right now:
Description
 
Jul 31, 2013

മത തീവ്രവാദികളുടെ ഭീഷണി: പുരോഗമന ഇസ്ലാം പണ്ഡിത ആമിന വാഹദിന്റെ പ്രഭാഷണം നിരോധിച്ചു

image
ചെന്നൈ: അമേരിക്കന്‍ ഇസ്ലാം ഫിലോസഫറായ ഡോ. ആമിന വാഹദിന്റെ ചെന്നൈയിലെ പ്രഭാഷണം മുസ്ലീം മത തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന്‌ മാറ്റി. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഇസ്ലാമിക്‌ സ്‌റ്റഡി സെന്ററാണ്‌ പ്രഭാഷണം സംഘടിപ്പിച്ചിരുന്നത്‌. യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇടപ്പെട്ടാണ്‌ പ്രഭാഷണം മാറ്റിവച്ചത്‌.
"ഇസ്ലാമിക പരമാധികാരിത്തോടുള്ള ചോദ്യം" എന്ന വിഷയത്തെ അധികരിച്ചിയാരുന്നു സെമിനാര്‍. 200യോളം പേര്‍ ഇന്ന്‌ സെമിനാര്‍ കേള്‍ക്കാന്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. ഇസ്ലാമിലെ പുരോഗമനവാദിയാണ്‌ ആമിന വാഹദ്‌.
അമേരിക്കന്‍ സ്വദേശിയായ ആമിന ഗവേഷകയും ഫിലോസഫറുമാണ്‌.
ഗുജാറാത്ത്‌ സംഭവത്തിന്റെ പേരില്‍ മുസ്ലിം സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍ ഫോര്‍ ജെസ്‌റ്റീസ്‌ ആന്‍ഡ്‌ പീസ്‌ ആന്‍ഡ്‌ മുസ്ലിം സെക്കുലര്‍ പാര്‍ട്ടി ഇൗ സംഭവത്തെ വിമര്‍ശിച്ചുക്കൊണ്ട്‌ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഡോ. ആമിന വാഹദിനുണ്ടായ ഈ സംഭവം മുസ്ലിം സമൂഹത്തിനാകെ നാണക്കേടാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ സാംസ്‌കാരിക നിലപാടിന്‌ തന്നെ ഈ സംഭവം നാണക്കേടാണെന്ന്‌ പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.