Breaking News

Trending right now:
Description
 
Jul 30, 2013

ലൈംഗിക അടിമകളായി സ്‌ത്രീ തടവുകാരെ വില്‍ക്കാന്‍ നിയമം കൊണ്ടുവരണം; കുവൈറ്റിലെ വനിത നേതാവ്‌

image


കുവൈറ്റി പുരുഷന്മാരുടെ തൃഷ്‌ണ ശമിപ്പിക്കാന്‍ സ്‌ത്രീ തടവുകാരെ ലൈംഗിക അടിമകളായി വില്‍ക്കാന്‍ നിയമം കൊണ്ടുവരണമെന്ന്‌ ടിവി അവതാരകയും രാഷ്ട്രീയക്കാരിയുമായ സല്‍വ അല്‍ മുതാരിയുടെ പ്രസ്‌താവന അന്താരാഷ്ട്രത്തലത്തില്‍ വിമര്‍ശന വിധേയമാകുന്നു. കുവൈറ്റി പുരുഷന്മാര്‍ വ്യഭിചാര കുറ്റം ചെയ്യാതിരിക്കാനും ഈ മാര്‍ഗം തന്നെയാണ്‌ ഏറ്റവും നല്ലതെന്നാണ്‌ ഇവരുടെ അഭിപ്രായം
പട്ടിണി മൂലം മരിക്കുന്ന സ്‌ത്രീകള്‍ക്ക്‌ നല്ലൊരു പണിയാണ്‌ ലൈംഗിക അടിമകളായി പോകുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. അന്യരാജ്യങ്ങളിലെ യുദ്ധതടവുകാരികളെ കുവൈറ്റി പുരുഷന്മാര്‍ക്ക്‌ ഇത്തരത്തില്‍ വാങ്ങുവാന്‍ ഒരു അന്താരാഷ്ട്ര നിയമം കൊണ്ടു വരണം. ഇതില്‍ നാണിക്കേടിന്റെ കാര്യമില്ലെന്നും ശരി അത്ത്‌ നിയമം അനുസരിച്ച്‌ ഇതില്‍ തെറ്റില്ലന്നും ഇവര്‍ വാദിച്ചു.
എട്ടാം നൂറ്റാണ്ടില്‍ ഇന്നത്തെ ഇറാന്റെ ഭാഗമായിരുന്ന പ്രദ്ദേശം ഭരിച്ചിരുന്ന ഹാറോണ്‍- അല്‍- റഷീദിന്‌ ഇത്തരത്തില്‍ 2,000ത്തിലേറെ ലൈംഗിക അടിമകള്‍ ഉണ്ടായിരുന്നത്രേ.
എന്തായാലും അന്യരാജ്യങ്ങളില്‍ നിന്ന്‌ വീട്ടു ജോലിക്കാരെ കണ്ടെത്തുന്നതിന്‌ ഓഫീസ്‌ തുറക്കുന്നതു പോലെ ലൈംഗിക അടിമകളെ കണ്ടെത്തുവാനും വ്യാപാരം നടത്താനും ഓഫീസ്‌ തുറക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
ചെചനിയന്‍ യുദ്ധത്തിലെ റഷ്യന്‍ തടവുകാരികളെ കുവൈറ്റി പുരുഷന്മാര്‍ക്ക്‌ വാങ്ങുവാനുള്ള സൗകര്യം ചെയ്‌തു കൊടുക്കണം. ഇവര്‍ പട്ടിണിക്കൊണ്ട്‌ മരിക്കുന്നതിനെക്കാള്‍ നല്ലത്‌ ലൈംഗിക തൊഴിലാളിയായി പോകുന്നതാണ്‌.

ട്വീറ്ററിലൂടെയാണ്‌ സല്‍വ ഈ അഭിപ്രായങ്ങള്‍ പങ്കുവച്ചത്‌.
ലോകത്തെമ്പാടുമുള്ള സ്‌ത്രീകള്‍ ഇവരുടെ വിവരക്കൂടുതലിനെതിരെ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഇറാഖികള്‍ക്ക്‌ യുദ്ധതടവുകാരിയായി പോകേണ്ടി വന്നാല്‍ സാല്‍വ ഈ പണി തിരഞ്ഞെടുക്കുമോയെന്ന്‌ ആലോചിക്കണമെന്ന്‌ ചിലര്‍ ആവശ്യപ്പെട്ടു.
ഈ അടുത്തക്കാലത്ത്‌ മെക്ക സന്ദര്‍ശിച്ചപ്പോള്‍ ലൈംഗിക അടിമ എന്നത്‌ പാപം അല്ലെന്നും മുസ്ലീം മതപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരുന്നതായി സല്‍വ പറയുന്നു.