Breaking News

Trending right now:
Description
 
Jul 30, 2013

മികച്ച വാര്‍ത്ത അവതാരകയെ തിരഞ്ഞെടുക്കാന്‍ ഒരു സുവര്‍ണാവസരം

image
അടുക്കളയില്‍ നിന്ന്‌ സ്വീകരണമുറിയില്‍ എത്തി രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക വിശകലനങ്ങളിലൂടെ സ്‌ത്രീശാക്തീകരണത്തിന്റെ ശക്തമായ പ്രതീകങ്ങളായി മാറിയവരാണ്‌ വാര്‍ത്ത അവതാരകമാര്‍. ചോദ്യശരങ്ങളെ കൃത്യതയോടെ എയ്‌തും, ഉത്തരങ്ങളുടെ പരിചയെ തന്ത്രപൂര്‍വ്വം നേരിട്ടും സ്‌ത്രീയുടെ കരുത്തുറ്റ മുഖങ്ങളായി മാറിയ സ്‌ത്രീ വാര്‍ത്ത അവതാരകര്‍ നമ്മുടെ പ്രീയപ്പെട്ട വീട്ടുകാരില്‍ ഒരാളാണ്‌.
ഇവരില്‍ ആരാണ്‌ മികച്ചവര്‍. ഒരു തിരഞ്ഞെടുപ്പ്‌ അനിവാര്യമായിരിക്കുന്നു. ഇവരുടെ അവതരണശൈലിയെ വിലയിരുത്താനും വിമര്‍ശിക്കാനും നിങ്ങള്‍ക്കിതാ അവസരം. മലയാളത്തിലെ പ്രമുഖ ചാനലുകളിലെ വനിത വാര്‍ത്താ അവതാരകമാരില്‍ നിന്നും മികച്ച അവതാരകയെ ഓണ്‍ ലൈന്‍ വായനക്കാരില്‍ നിന്ന്‌ തിരഞ്ഞെടുക്കുന്നു. നിങ്ങള്‍ തിരഞ്ഞെടുക്കുക, വിലയിരുത്തുക. മികച്ച വാര്‍ത്ത വായനക്കാരിയെ തിരഞ്ഞെടുക്കാന്‍ ഈ പേജില്‍ വോ
ട്ട്‌ ചെയ്യുക. ഫ്‌ളാഷ്‌ ഓണ്‍ സിനിമയും ഗ്ലോബല്‍ മലയാളം ന്യൂസ്‌ പോര്‍ട്ടലും ചേര്‍ന്നാണ്‌ സര്‍വ്വേ സംഘടിപ്പിക്കുന്നത്‌. നിങ്ങള്‍ തിരഞ്ഞെടുക്കുന്നവരെ സെപ്‌റ്റംബര്‍ ഒന്നിന്‌ അവാര്‍ഡ്‌ നല്‌കി ആദരിക്കുന്നു. 
വോട്ട്‌ ചെയ്യാന്‍ ഈ പേജില്‍ ക്ലിക്ക്‌ ചെയ്യുക  
http://www.flashoncinema.com/poll/