Breaking News

Trending right now:
Description
 
Jul 30, 2013

ബ്രിട്ടനില്‍ സന്ദര്‍ശക വീസയ്‌ക്ക്‌ ഇന്ത്യാക്കാര്‍ ബോണ്ട്‌ നല്‍കേണ്ടിവരും

image ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍നിന്ന്‌ ബ്രിട്ടനില്‍ ആറുമാസത്തെ സന്ദര്‍ശക വീസയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ 3000 പൗണ്ട്‌ കെട്ടിവയ്‌ക്കണമെന്ന നിര്‍ദേശം നവംബറില്‍ നടപ്പാക്കിയേക്കുമെന്നു റിപ്പോര്‍ട്ട്‌. മടങ്ങുമ്പോള്‍ ഈ തുക തിരിച്ചുവാങ്ങാവുന്നതാണ്‌. നവംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക്‌ പൈലറ്റ്‌ സ്‌കീമായി ഇതു നടപ്പാക്കാനാണ്‌ ആലോചന. ഇന്ത്യ, ബംഗ്‌ളാദേശ്‌, പാക്കിസ്ഥാന്‍, ശ്രീലങ്ക, നൈജീരിയ, ഘാന എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ്‌ തത്‌കാലം ഈ നിബന്ധന ബാധകമാവുക. വീസ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തങ്ങുന്നതു നിരുത്സാഹപ്പെടുത്താനും ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ സേവനം ഉപയോഗിക്കുന്ന വിദേശികളില്‍നിന്നു പണം ഈടാക്കാനും ലക്ഷ്യമിട്ടാണ്‌ ബോണ്ട്‌ ഏര്‍പ്പെടുത്തുന്നതെന്ന്‌ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ നടപടി വിവേചനാപരമാണെന്നും ബ്രിട്ടനുമായുള്ള ഈ രാജ്യങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഈ രാജ്യങ്ങളില്‍നിന്നായി അഞ്ചുലക്ഷത്തോളം വീസാ അപേക്ഷകളുണ്ടായിരുന്നുവെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.