Breaking News

Trending right now:
Description
 
Oct 12, 2012

പ്രിസ്റ്റണ്‍ മലയാളി അസോസിയേഷന്‌ യുക്‌മയില്‍ അംഗത്വം

യുക്‌മ പി.ആര്‍.ഒ. അലക്‌സ്‌ വര്‍ഗീസ്‌
image യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജനലില്‍ പ്രിസ്റ്റണ്‍ മലയാളി അസോസിയേഷന്‌ (എം.എ.പി.) അംഗത്വം ലഭിച്ചു. യുക്‌മ റീജനല്‍ (നോര്‍ത്ത്‌ വെസ്‌റ്റ്‌) പ്രസിഡന്റ്‌ സോണി ചാക്കോ, സെക്രട്ടറി ബെന്നി ജോണ്‍, യുക്‌മ നാഷണല്‍ ട്രഷറര്‍ ദിലീപ്‌ മാത്യു, പി.ആര്‍.ഒ. അലക്‌സ്‌ വര്‍ഗീസ്‌, നാഷണല്‍ കമ്മിറ്റി അംഗം ജോണി കണിവേലില്‍ എന്നിവരുടെ ശ്രമഫലമായാണ്‌ എം.എ.പി. യുക്‌മയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചത്‌. സമ്മതപത്രം എം.എ.പി. പ്രസിഡന്റ്‌ ജോബ്‌ ജോസഫ്‌ കഴിഞ്ഞ ദിവസം യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജനല്‍ പ്രസിഡന്റ്‌ സോണി ചാക്കോയ്‌ക്ക്‌ കെമാറി.

2004-ല്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യകാല അസോസിയേഷനുകളിലൊന്നാണ്‌ പ്രിസ്റ്റണ്‍ മലയാളി അസോസിയേഷന്‍. ഓള്‍ യുകെ ഡാന്‍സ്‌ മല്‍സരം, ക്‌ളാസിക്കല്‍ ഡാന്‍സ്‌, മലയാളം ക്‌ളാസ്‌, കുട്ടികളുടെ സംഘടനയായ ചങ്ങാതിക്കൂട്ടം തുടങ്ങിയവ എം.എ.പി.യുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍പെട്ടവയാണ്‌.

എം.എ.പി.യുടെ അംഗത്വത്തെ യുക്‌മ പ്രസിഡന്റ്‌ വിജി കെ.പി., സെക്രട്ടറി ബാലസജീവ്‌കുമാര്‍ എന്നിവര്‍ സ്വാഗതം ചെയ്‌തു. യുക്‌മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തി പകരുവാന്‍ എം.എ.പി.യുടെ അംഗത്വം വഴി സാധിക്കുമെന്നും അവര്‍ പറഞ്ഞു. എം.എ.പി. പ്രസിഡന്റ്‌ ജോബ്‌ ജോസഫിനും മറ്റെല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും യുക്‌മ നാഷണല്‍ കമ്മിറ്റിയുടെ അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.

നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജനലില്‍ യുക്‌മയില്‍ അംഗങ്ങളല്ലാത്ത മറ്റ്‌ അസോസിയേഷനുകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന്‌ പ്രസിഡന്റ്‌ സോണി ചാക്കോ അറിയിച്ചു.

യുക്‌മ പി.ആര്‍.ഒ. അലക്‌സ്‌ വര്‍ഗീസ്‌