Breaking News

Trending right now:
Description
 
Jul 29, 2013

മാഞ്ചസ്റ്റര്‍ കാത്തലിക്‌ അസോസിയേഷന്റെ സ്‌പോര്‍ട്‌സ്‌ ഡേയും ബാര്‍ബിക്യൂ പാര്‍ട്ടിയും ഓഗസ്റ്റ്‌ 3-ന്‌

image

മാഞ്ചസ്റ്റര്‍: കേരള കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ മാഞ്ചസ്റ്റര്‍ സ്‌പോര്‍ട്‌സ്‌ ഡേയും ബാര്‍ബിക്യു പാര്‍ട്ടിയും ഓഗസ്റ്റ്‌ മൂന്നിന്‌ (ശനി) നടത്തുന്നു. റഷോമിലെ പ്ലാറ്റ്‌ഫില്‍ഡ്‌ പാര്‍ക്കില്‍ രാവിലെ 10 മുതലാണ്‌ പരിപാടികള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്‌.

അസോസിയേഷന്റെ രണ്ടാമത്തെ ടൂര്‍ പ്രോഗ്രാം ഒക്‌ടോബര്‍ 28-ന്‌ നടക്കും. റോം, വത്തിക്കാന്‍, പാദുവ, ചെന്നീസ്‌ തുടങ്ങിയ സ്ഥലങ്ങളിലൂടെ 5 ദിവസങ്ങളിലായിട്ടാണ്‌ ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. താത്‌പര്യമുള്ളവര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന്‌ സെക്രട്ടറി ജോര്‍ജ്‌ മാത്യു അറിയിച്ചു.