Breaking News

Trending right now:
Description
 
Jul 29, 2013

കാനഡയില്‍ വള്ളംകളിയുടെ ആരവം ഉയരുകയായി

image ടൊറന്റോ: അഞ്ചാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളം കളിയുടെ നടത്തിപ്പിനായി കാനഡയിലെ ബ്രംപ്‌ടന്‍ മലയാളീ സമാജം ഫണ്ട് ശേഖരണം ആരംഭിച്ചു. ആദ്യ ടിക്കറ്റ്‌ കാനഡയിലെ പ്രമുഖ മലയാളീ വ്യവസായിയായ ഫ്രണ്ട്സ് ഓട്ടോ ഉടമ ശ്രീ ജോയിക്ക് നല്‍കികൊണ്ട് സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം നിര്‍വഹിച്ചു. ശ്രീ ബിജു തയ്യില്‍ചിറ മത്തായി മാത്തുള്ള കെന്നത്ത് സേവ്യര്‍ തുടങ്ങിയവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.ആപ്പിള്‍ ഐ പാഡ് ക്യാമറ ജി പി എസ് തുടങ്ങിയ സമ്മാനങ്ങള്‍ ഈ പദ്ധതി വഴി സമാജം വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഈ വരുന്ന ഓഗസ്റ്റ്‌ പതിനേഴിനാണ് നോര്‍ത്ത്‌ അമേരിക്കയെ ആകമാനം ആവേശം കൊള്ളിക്കുന്ന വള്ളം കളി കാനഡയില്‍ നടക്കുക. ബ്രംപ്‌ടനിലെ അതിമനോഹരമായ പ്രഫസേഴ്സു തടാകമാണ്‌ ഈ വര്ഷം മത്സരങ്ങള്‍ക്കായി വേദിയാകുന്നത്‌ .വള്ളംകളി മത്സരം രാവിലെ 11.00 മണിയോടെ ആരംഭിക്കുന്നതാണ്‌. യു എസ്‌ എ യില്‍ നിന്നും കാനഡയില്‍ നിന്നുമായി ഇതിനോടകംതന്നെ മത്സരത്തിനായി നിരവധി ടീമുകള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു.