Breaking News

Trending right now:
Description
 
Jul 29, 2013

തടികൂടിയ ദക്ഷിണാഫ്രിക്കക്കാരനെ ന്യൂസിലന്‍ഡില്‍ നാടുകടത്തും

image ന്യൂസിലന്‍ഡിലേക്ക്‌ കുടിയേറിയ ദക്ഷിണാഫ്രിക്കക്കാരനെ തടി കൂടിയതിന്റെ പേരില്‍ നാടു കടത്താന്‍ നീക്കം. ഇത്രയും തടിയും വച്ച്‌ ന്യൂസിലന്‍ഡില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്നു കാട്ടിയാണ്‌ അധികൃതര്‍ ഇയാളെ നാടുകടത്താന്‍ ഒരുങ്ങുന്നത്‌. യുഎസിനും മെക്‌സിക്കോയ്‌ക്കും പിന്നില്‍ ലോകത്ത്‌ ഏറ്റവുമധികം പൊണ്ണത്തടിയന്‍മാരുള്ള രാജ്യമാണ്‌ ന്യൂസിലന്‍ഡ്‌. ആല്‍ബര്‍ട്ട്‌ ബ്യൂട്ടന്‍ഹൂസ്‌ എന്നയാളാണ്‌ തടി കൂടിയതിന്റെ പേരില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്‌. ആറു വര്‍ഷം മുന്‍പ്‌ ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ ന്യൂസിലന്‍ഡില്‍ എത്തുമ്പോള്‍ 160 കിലോ ആയിരുന്നു ആല്‍ബര്‍ട്ടിന്റെ ഭാരം. ന്യൂസിലന്‍ഡില്‍ എത്തിയതിനു ശേഷം ഇയാള്‍ 30 കിലോഗ്രാം ഭാരം കുറച്ചിരുന്നു. ഭാര്യ മാര്‍ത്തിയുമൊത്ത്‌ ന്യൂസിലന്‍ഡില്‍ താമസിക്കുന്ന ആല്‍ബര്‍ട്ട്‌ വിസ പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ തടി വില്ലനായത്‌. വര്‍ക്‌ വിസ പുതുക്കാന്‍ നല്‍കിയ അപേക്ഷ ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നുവെന്ന്‌ ആല്‍ബര്‍ട്ട്‌ പറഞ്ഞു. ന്യൂസിലന്‍ഡിലെ ആരോഗ്യ മാനദണ്ഡങ്ങള്‍ക്കപ്പുറമാണ്‌ ഇയാളുടെ ഭാരമെന്ന്‌ പറഞ്ഞാണ്‌ ന്യുസിലന്‍ഡ്‌ ഇമിഗ്രേഷന്‍ വകുപ്പ്‌ വിസാ അപേക്ഷ തള്ളിയത്‌.