Breaking News

Trending right now:
Description
 
Oct 12, 2012

ഫുഡ്‌ പോയ്‌സണ്‍ പകരാം, കുഞ്ഞ്‌ ആബിയുടെ മരണം ഇതാ തെളിവ്‌

image ഫുഡ്‌ പോയ്‌സണ്‍ മൂലം വിഷമിക്കുന്നവരെ സന്ദര്‍ശിക്കുന്നത്‌ അപകടകരമാണോ? ആരും ഇക്കാര്യം ചിന്തിച്ചുപോലും കാണില്ല. എന്നാല്‍, അമേരിക്കയില്‍ ക്ലീവ്‌ ലാന്‍ഡില്‍ ഏഴുവയസുകാരിയുടെ മരണം പലരുടെയും കണ്ണു തുറപ്പിച്ചു. യൂഷ്യരീഷ്യ കോളി എന്ന ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന മുത്തച്ഛനെ ചുംബിച്ചതോടെയാണ്‌ ഏഴു വയസുകാരി ആബിക്ക്‌ രോഗം പടര്‍ന്നത്‌. എഴുപത്തിരണ്ടുകാരനായ ജോണിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുക്കുകയായിരുന്നു ആബി. ഇക്കാര്യത്തെക്കുറിച്ച്‌ വിശദമായ പഠനം നടത്തുകയാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ മിനസോട്ടയില്‍ സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌.