Breaking News

Trending right now:
Description
 
Jul 27, 2013

കുവൈറ്റില്‍ നിതാഖത്തിന്റെ പേരില്‍ വ്യാജന്മാര്‍ പിടിച്ചുപറിയും കൊള്ളയും നടത്തുന്നു

image ഭാര്യമാരെയും കുട്ടികളെയും ഫ്‌ളാറ്റില്‍ തനിച്ചാക്കി ജോലിക്ക്‌ പോകുന്ന ഗൃഹനാഥന്റെ മനസില്‍ തീയാണ്‌. ഭര്‍ത്താക്കന്മാര്‍ തിരിച്ചു വരുന്നതു വരെ ഭാര്യമാര്‍ക്ക്‌ ആധിയും. കാരണം നിതാഖത്തിന്റെ പേരില്‍ വ്യാജ പോലീസിന്റെ കയ്യില്‍ ഇരയാകുന്നവരുടെ എണ്ണം കൂടി വരുകയാണ്‌. 

സബ്ബ അല്‍ നാസറില്‍ വച്ച്‌ പോലീസെന്ന അവകാശപ്പെട്ട്‌ രണ്ടുപേര്‍ ചേര്‍ന്ന്‌ ഇന്ത്യക്കാരനെ കൊള്ളയടിച്ചത്‌. ഇയാളെ ഇവര്‍ തടഞ്ഞുനിര്‍ത്തി താമസ രേഖകള്‍ കാണിക്കാന്‍ അവകാശപ്പെട്ടു, വ്യാജ പോലീസുകാരുടെ കാറില്‍ കയറ്റി വിജനപ്രദ്ദേശത്ത്‌ കൊണ്ടുപോയി എ.ടിഎം കാര്‍ഡ്‌ സ്വന്തമാക്കി, ഇവര്‍ ഇയാളെ ഭീഷണിപ്പെടുത്തി രഹസ്യനമ്പരും കൈവശപ്പെടുത്തിയതിനു ശേഷം 3000കെഡിയാണ്‌ കവര്‍ന്നത്‌.

പരാതിപ്പെടുവാന്‍ അവസരം ഉണ്ടെന്നും പോലീസുകാരോട്‌ ഐഡിന്റിറ്റി കാര്‍ഡ്‌ ചോദിക്കണമെന്നും കുവൈറ്റ്‌ സര്‍ക്കാര്‍ ഉറപ്പു നല്‌കുന്നുണ്ടെങ്കിലും സ്വദേശികളോട്‌ കയര്‍ക്കാന്‍ വിദേശികള്‍ക്ക്‌ സാധിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. 

ഫ്‌ളാറ്റുകളില്‍ പോലും യുവാക്കള്‍ കയറി അതിക്രമം കാണിക്കുന്നത്‌. കൊള്ളയടിക്കുന്ന പ്രതീതിയിലാണ്‌ അവര്‍ പെരുമാറുന്നത്‌. 

ആഫ്രിക്കന്‍ സ്വദേശികളും പിടിച്ചു പറിക്കാരും ഈ അതിക്രമത്തിന്റെ പിന്നിലുണ്ട്‌. നിതാഖത്ത്‌ വിഷയം ശരിയായ രേഖകള്‍ ഇല്ലാത്തവരുടെ മാത്രം വിഷയമായാണ്‌ കുവൈറ്റിലെ മധ്യവര്‍ത്തികളായിട്ടുള്ള ഉദ്യോഗസ്ഥരും പ്രഫഷണലുകളും ഇതുവരെ കരുതിയിരുന്നത്‌. എന്നാല്‍ രേഖകളും ജോലിയുള്ളവരെയും വ്യാജന്മാര്‍ വേട്ടയാടുവാന്‍ തുടങ്ങിയതോടെ ഇന്ത്യക്കാര്‍ ആശങ്കയിലാണ്‌. ആരില്‍ അഭയം തേടണമെന്ന്‌ അറിയാതെ....