Breaking News

Trending right now:
Description
 
Jul 27, 2013

ആരാണ്‌ മികച്ച വാര്‍ത്താ അവതാരകന്‍: ഓണ്‍ലൈന്‍ വായനക്കാരില്‍ നിന്ന്‌ തിരഞ്ഞെടുക്കുന്നു

image


നിത്യജീവിതത്തില്‍ നാം ഇന്ന്‌ ഏറ്റവും അധികം കാണുന്നത്‌ ഇവരുടെ മുഖങ്ങളാണ്‌. ഓരോ മണിക്കൂറും ഇടവിട്ട്‌ ഇവര്‍ നിങ്ങളുടെ നിത്യ ജീവിതത്തില്‍ ഇടപ്പെട്ടുക്കൊണ്ടേയിരിക്കുന്നു. വാര്‍ത്തകള്‍ അറിയിക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്‌. നിങ്ങളുടെ അഭിപ്രായ രൂപികരണത്തെപ്പോലും ഇവര്‍ സ്വാധീനിക്കുന്നു. ഇവരെ വിമര്‍ശിക്കാനും വിലയിരുത്താനും നിങ്ങള്‍ക്കിതാ അവസരം. ഫ്‌ളാഷ്‌ ഓണ്‍ സിനിമയും ഓണ്‍ലൈന്‍ പത്രമായ ഗ്ലോബല്‍ മലയാളവും ചേര്‍ന്നാണ്‌ മികച്ച വാര്‍ത്താവായനക്കാരനെ ഓണ്‍ലൈന്‍ വായനക്കാരില്‍ നിന്ന്‌ തിരഞ്ഞെടുക്കുന്നത്‌.

വാര്‍ത്തകളെ സത്യസന്ധമായി അവതരിപ്പിക്കുന്നവര്‍, സത്യത്തിന്റെ കാവലാളുകള്‍ എന്ന്‌ സ്വയം അവകാശപ്പെടുന്നവരാണ്‌ മാധ്യമപ്രവര്‍ത്തകര്‍. ഇവര്‍ ചില വാര്‍ത്തകളെ തമസ്‌കരിക്കുകയും ചില വാര്‍ത്തകളെ വാണിജ്യവത്‌ക്കരിക്കുകയും ചെയ്യുന്നുവെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുവോ? വിഷയങ്ങളില്‍
പക്ഷപാതം കാണിക്കുന്നതായി, യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന്‌ ഇവര്‍ അകന്നു പോകുന്നതായി നിങ്ങള്‍ക്ക്‌ തോന്നുന്നുവോ. വിമര്‍ശിക്കാനും വിലയിരുത്തുവാനും ഇതാ അവസരം.

ഈ സുവര്‍ണാവസരം വിനയോഗിക്കുക. ഏറ്റവും നല്ല വായനക്കാരന്‍ ആരാണ്‌? എന്തുകൊണ്ട്‌ ഇവരെ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. വിമര്‍ശനം മാന്യവും വസ്‌തുതാപരവുമായിരിക്കട്ടെ.
ഇന്‍ഡ്യവിഷന്‍ അവതാരകന്‍ ഇ സനീഷ്‌. കൈരളി ചാനലിന്റെ ശരത്‌ ചന്ദ്രന്‍, ഏഷ്യനെറ്റിന്റെ വിനു, മാതൃഭൂമിയുടെ വേണു, മനോരമയുടെ പ്രമോദ്‌ രാമന്‍, ജയ്‌ഹിന്ദിന്റെ ലിബീഷ്‌, റിപ്പോര്‍ട്ടറിന്റെ എംവി നികേഷ്‌ കുമാര്‍, അമൃതയുടെ കൃഷ്‌ണരാജ്‌, മീഡിയാവണിന്റെ ഗോപികൃഷ്‌ണന്‍, കൃഷ്‌ണദാസ്‌ മേനോന്‍ ജീവന്‍ ടിവി, ഹരി സൂര്യ ടിവി എന്നിവരാണ്‌ കേരളത്തിന്റെ സ്വീകരണമുറികളെ ചിന്തകള്‍ക്കൊണ്ട്‌ ഉദ്ദീപിപ്പിക്കുന്ന വാര്‍ത്താ വായനക്കാര്‍


ഓണ്‍ലൈന്‍ വായനക്കാര്‍ തിരഞ്ഞെടുക്കുന്ന മികച്ച വാര്‍ത്താ വായനക്കാരനെ സെപ്‌റ്റംബര്‍ ഒന്നിന്‌ കൊച്ചിയിലെ ജെടി പെര്‍ഫോമിങ്ങ്‌ ആര്‍ട്‌സ്‌ സെന്റര്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ നല്‌കി ആദരിക്കുന്നു. 
 
വോട്ട്‌ ചെയ്യുന്നതിന്‌ ഈ പേജ്‌ വിസിറ്റ്‌ ചെയ്യുക മറക്കരുത്‌