Breaking News

Trending right now:
Description
 
Jul 26, 2013

ടാറ്റ സ്വച്ഛിന്റെ ക്രിസ്റ്റെല്ല പ്ലസ്‌ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയില്‍

image
സില്‍വര്‍ നാനോടെക്‌ വാട്ടര്‍ പ്യൂരിഫയര്‍ ബ്രാന്‍ഡായ ടാറ്റ സ്വച്ഛ്‌ പുതിയതായി ടാറ്റ സ്വച്ഛ്‌ ക്രിസ്റ്റെല്ല പ്ലസ്‌ എന്ന പേരില്‍ പുതിയ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയിലിറക്കി.

പോറലുകള്‍ വീഴാത്തതും ബലമേറിയതുമാണ്‌ പുതിയ പ്യൂരിഫയര്‍. വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും ഭാരം കുറഞ്ഞതുമായ ടാറ്റ സ്വച്ഛ്‌ ബള്‍ബ്‌ ആണ്‌ ഇതില്‍ കാര്‍ട്രിഡ്‌ജായി ഉപയോഗിക്കുന്നത്‌. ടാറ്റ സ്വച്ഛ്‌ ബള്‍ബ്‌ ഉപയോഗിച്ച്‌ 3000 ലിറ്റര്‍ വെള്ളം വരെ ശുദ്ധീകരിക്കാം. സഫയര്‍ നീല നിറത്തിലുള്ള ടാറ്റ സ്വച്ഛ്‌ ക്രിസ്റ്റെല പ്ലസ്‌ ഇപ്പോള്‍ കേരളത്തിലെ പ്രമുഖ ഔട്ട്‌ലെറ്റുകളില്‍ 1499 രൂപയ്‌ക്ക്‌ ലഭിക്കും.

പ്യൂരിഫയറിലെ ടാറ്റ സ്വച്ഛ്‌ ബള്‍ബ്‌ ആധുനിക നാനോ സില്‍വര്‍ ടെക്‌നോളജി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ്‌. യു.എസ്‌. എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി നിശ്ചയിച്ചിരിക്കുന്ന അളവില്‍ വിനാശകാരികളായ ബാക്ടീരിയ, വൈറസ്‌ എന്നിവയെ നീക്കം ചെയ്യാന്‍ ഇതിനു കഴിയും.

സാധാരണഗതിയില്‍ ബ്രാന്‍ഡ്‌ ചെയ്‌ത കുടിവെള്ളത്തിന്‌ ലിറ്ററിന്‌ 15 രൂപ ഈടാക്കുമ്പോള്‍ ടാറ്റ സ്വച്ഛ്‌ സില്‍വര്‍ നാനോടെക്‌ വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുമ്പോള്‍ ലിറ്ററിന്‌ വെറും 15 പൈസ മാത്രമേ ചെലവു വരുന്നുള്ളൂ.