Breaking News

Trending right now:
Description
 
Jul 26, 2013

പ്രമേഹം: പ്രകൃതിദത്ത മരുന്നുകള്‍ തടയുമെന്ന്‌ യുഎസ്‌

image പ്രമേഹത്തിനുള്ള പ്രകൃതിദത്ത മരുന്നുകളുടെ അനധികൃത വില്‍പ്പന കര്‍ശനമായി തടയാന്‍ യുഎസ്‌ അധികൃതര്‍ തീരുമാനിച്ചു. നാച്വറല്‍ എന്ന ലേബലിലുള്ള മരുന്നുകള്‍ക്കാണ്‌ നിയന്ത്രണം. ഗുജറാത്തില്‍ നിന്നുള്ള ഒരു കമ്പനിയുടേതുള്‍പ്പെടെ 14 കമ്പനികളുടെ മരുന്നുകള്‍ക്കാണ്‌ നിരോധനം. സൂറത്തിലെ അമൃതം ലൈഫ്‌ കെയര്‍ കമ്പനിക്കാണ്‌ നോട്ടീസ്‌ ലഭിച്ചത്‌. പ്രമേഹം തടയാന്‍ പോഷക, ആയുര്‍വേദ ഉത്‌പന്നങ്ങള്‍ അനധികൃതമായി വില്‍ക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മിക്ക കമ്പനികളും ഇന്ത്യയുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിക്കുന്നതെന്നും ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌ഡിഎ) കണ്ടെത്തിയിരുന്നു. വോക്ക്‌ഹര്‍ട്ട്‌, ഫ്രിസിനയസ്‌ കാബി, റാന്‍ബാക്‌സി, സണ്‍ഫാര്‍മ, ഗ്ലെന്‍മാര്‍ക്ക്‌, കാഡില, അരബിന്ദോ ഫാര്‍മ, ആര്‍പിജി ലൈഫ്‌ സയന്‍സ്‌, ഡാബര്‍ തുടങ്ങിയവയ്‌ക്കും നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്‌. സൂം സൂമ സൂം, അറെക്‌സി, ഡിയെക്‌സി, ഒബെക്‌സി തുടങ്ങിയ പേരുകളിലുള്ള മരുന്നുകളാണ്‌ അമൃതം വില്‍പ്പന നടത്തിയത്‌. തങ്ങളുടെ പരീക്ഷണത്തില്‍ ഈ മരുന്നുകള്‍ യോഗ്യതയില്ലാത്തതും കേട്ടിട്ടില്ലാത്ത ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണെന്ന്‌ എഫ്‌ഡിഎ പറയുന്നു.