Breaking News

Trending right now:
Description
 
Jul 26, 2013

പെട്രോള്‍ പമ്പുവഴി എല്‍പിജി സിലിണ്ടര്‍ നല്‍കുന്നതിന്‌ അനുമതി

image രാജ്യത്തെ അഞ്ചു മെട്രോ നഗരങ്ങളില്‍ എണ്ണക്കമ്പനികള്‍ നേരിട്ടു നടത്തുന്ന പെട്രോള്‍ പമ്പുകളിലൂടെ അഞ്ചുകിലോ എല്‍പിജി സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയ്‌ക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബാംഗളൂര്‍ എന്നിവടങ്ങളിലെ പമ്പുകളിലൂടെ ലഭിക്കുന്ന സിലിണ്ടറിന്‌ സാധാരണവിലയേക്കാള്‍ ഇരട്ടി നല്‍കണം. പദ്ധതി വിജയിക്കുകയാണെങ്കില്‍ രാജ്യമെമ്പാടും ഈ സംവിധാനം വ്യാപിപ്പിക്കും. അഞ്ചു കിലോ സബ്‌സിഡി സിലിണ്ടറിന്‌ ഡല്‍ഹിയില്‍ 152 രൂപയാണു വില. എന്നാല്‍ പമ്പില്‍ ലഭിക്കുന്ന സിലിണ്ടറിന്‌ 362 രൂപയാകും. മുംബൈയില്‍ 396 രൂപയാകും. എണ്ണക്കമ്പനികള്‍ നേരിട്ടു നടത്തുന്ന പമ്പുകളില്‍ മാത്രമേ റീഫില്‍ സൗകര്യമുള്ളൂ. രാജ്യത്ത്‌ 49,077 പമ്പുകളാണുള്ളത്‌. ഇതില്‍ മൂന്നുശതമാനം മാത്രമാണ്‌ കമ്പനികള്‍ നേരിട്ടു നടത്തുന്നത്‌. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന ഉപയോക്‌താക്കള്‍ക്ക്‌ സിലിണ്ടര്‍ നല്‍കും.