Breaking News

Trending right now:
Description
 
Oct 12, 2012

ഓസ്‌ട്രേലിയന്‍ ഡോളര്‍ പുതിയ ഉയരങ്ങളിലേയ്‌ക്ക്‌

image കഴിഞ്ഞ കുറെ ആഴ്‌ചകളായി കൂപ്പുകുത്തിക്കൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ ഡോളര്‍ പുതിയ ഉയരങ്ങളിലേയ്‌ക്കെത്തി.രണ്ടാഴ്‌ചയിലെ ഏറ്റവും ഉയരത്തിലാണ്‌ ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍.

സെപ്‌റ്റംബര്‍ മാസത്തില്‍ ഓസ്‌ട്രേലിയന്‍ എംപ്ലോയ്‌മെന്റ്‌ ഡേറ്റയിലുള്ള വളര്‍ച്ചയാണ്‌ ഡോളറിനെ ശക്തമാക്കിയതെന്നാണ്‌ കരുതപ്പെടുന്നത്‌. ഇന്ത്യന്‍ രൂപയില്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ഇന്നത്തെ വില 53.46 രൂപയാണ്‌. അമേരിക്കന്‍ ഡോളറുമായുള്ള കൈമാറ്റത്തില്‍ 1.0275 ആയിരുന്നു ഇന്നലത്തെ നിരക്ക്‌.

ഓഗസ്‌റ്റില്‍ 8800 ജോലികള്‍ നഷ്ടപ്പെട്ടിരുന്ന ഓസ്‌ട്രേലിയയില്‍ സെപ്‌റ്റംബറില്‍ 5000 ജോലികള്‍ അധികമായി ലഭിക്കുമെന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍, 14,500 ജോലികളുടെ വളര്‍ച്ചയുണ്ടായി. അതേസമയം അണ്‍എംപ്ലോയ്‌മെന്റ്‌ നിരക്ക്‌ 5.4 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌.

ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പാര്‍ട്ടിസിപ്പേഷന്‍ നിരക്ക്‌ 65.2 ശതമാനമായി. ഓഗസ്‌റ്റില്‍ 65 ശതമാനമായിരുന്നു നിരക്ക്‌. പാര്‍ട്ട്‌ ടൈം ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ 17,700 കുറവുണ്ട്‌.